സഊദിയിൽ കാർ ബോംബ് സ്‌ഫോടന ശ്രമം അധികൃതർ തകർത്തു; പിടിച്ചെടുത്തത് വൻ സ്‌ഫോടന വസ്‌തുക്കൾ
റിയാദ്: സഊദി കിഴക്കൻ നഗരിയിൽ കാർ ബോംബ് സ്‌ഫോടനം നടത്താനുള്ള തീവ്രവാദികളുടെ ശ്രമം വിഫലമാക്കിയതായി സഊദി ആഭ്യന്തര സുരക്ഷാ സേന അറിയിച്ചു. തീവ്രവാദ വിരുദ്ധ സേനയുടെ ഇടപെടലാണ് ആക്രമണ പദ്ധതി തകർത്തത്. അധികൃതർ നടത്തിയ തിരച്ചിലിൽ ആക്രമണത്തിന് തയ്യാറാക്കിയിരുന്ന അഞ്ചു കിലോഗ്രാം ആർ ഡി എക്‌സ്, മെഷീൻ തോക്കുകൾ, രണ്ടു പിസ്റ്റളുകൾ, ഏതാനും പണം എന്നിവയാണ് കാറുൾപ്പെടെ സേന പിടികൂടിയത്. ഡിസംബർ 25 നു രണ്ടു തീവ്രവാദികൾ ഏറ്റു മുട്ടലിൽ കൊല്ലപ്പെട്ടതായ വാർത്തയുണ്ടായിരുന്നു. അതിന്റെ വിശദ വിവരങ്ങളാണ് അധികൃതർ പുറത്ത് വിട്ടത്.
[caption id="attachment_803172" align="alignnone" width="438"] പിടികൂടിയ സ്‌ഫോടക വസ്‌തുക്കൾ[/caption]
കിഴക്കൻ സഊദിയിലെ ദമാം നഗരത്തിനടുത്ത് അല്‍ അനൂദില്‍ നിറുത്തിയിട്ട കാറിലാണ് വന്‍ സ്‌ഫോടക ശേഖരം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്ത കെട്ടിടത്തില്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുരക്ഷാ സേന ആക്രമണം നടത്തിയത്. ഭീകരവാദികള്‍ക്ക് കീഴടങ്ങാന്‍ സമയം അനുവദിച്ചെങ്കിലും അനുസരിക്കാതെ സുരക്ഷാ സേനക്ക് നേരെ വെടിയുതിര്‍ക്കാൻ ആരംഭിച്ചതോടെ സൈന്യം പ്രതികരിക്കുകയായിരുന്നു.
സംഭവത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച സുരക്ഷാ സേന ഒരാളെ പിടികൂടിയതായും വ്യക്തമാക്കി. സഊദി പൗരന്മാരയായ അഹമ്മദ് അബ്‌ദുല്ല സഈദ് ആലു സുവൈദ്, അബ്‌ദുല്ല ഹുസൈന്‍ സഈദ് അല്‍ നമിർ എന്നീ ഭീകരവാദികളാണ് കൊല്ലപ്പെട്ടത്. ഇതോടൊപ്പമാണ് നിർത്തിയിട്ട കാറിൽ നിന്നും ആർ ഡി എക്‌സ് അടക്കമുള്ള സ്‌ഫോടക വസ്‌തുക്കളും പിടികൂടിയത്. എന്നാൽ, പിടികൂടിയ ഭീകരവാദിയുടെ വിശദ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. രാജ്യത്തെ സമാധാന നീക്കങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങളെയും പുറത്ത് നിന്നുള്ള ഉത്തരവുകൾ സ്വീകരിച്ച് രാജ്യത്തിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെയും ശക്തമായി നിരീക്ഷിച്ചു വരികയാണെന്ന് സഊദി സുരക്ഷാ സേന അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."