തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് അഭയകേന്ദ്രമൊരുങ്ങുന്നു
വടക്കാഞ്ചേരി: നഗരസഭയില്‍ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്കായി അഭയകേന്ദ്രമൊരുങ്ങുന്നു. സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് വടക്കാഞ്ചേരിയിലും യാഥാര്‍ഥ്യമാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള സര്‍വേ നടപടികള്‍ക്കു തുടക്കമായി.
കഴിഞ്ഞ ദിവസം രാത്രി നടന്ന സര്‍വേക്ക് നഗരസഭാ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ നേതൃത്വം നല്‍കി. വടക്കാഞ്ചേരി, ഓട്ടുപാറ, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലായി നടന്ന സര്‍വേയില്‍ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന 21 പേരെ കണ്ടെത്തി. ഇതില്‍ ഏഴുപേര്‍ സ്ത്രീകളാണ്. 14 പേര്‍ ഇതര സംസ്ഥാനക്കാരുമാണ്. ഇവര്‍ക്ക് ഒരുക്കുന്ന സുസ്ഥിര അഭയകേന്ദ്രങ്ങളില്‍ ശുചിത്വ സൗകര്യം, ശുദ്ധജല ലഭ്യത എന്നിവ ഉറപ്പാക്കും.
24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ കുടുംബശ്രീ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം മുഖേനയാണു പ്രാവര്‍ത്തികമാക്കുക. നഗരത്തില്‍നിന്നു ജീവനോപാധി കണ്ടെത്തുന്നവര്‍ക്കു തടസം കൂടാതെ ജോലി ചെയ്യാന്‍ സഹായകരമാകുന്ന വിധത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുക.
കെട്ടിട നിര്‍മാണത്തിന് ഒന്നര കോടി രൂപയാണു നഗരസഭയ്ക്കു ലഭിക്കുക. സ്ഥിരംസമിതി അധ്യക്ഷന്മാരായ എന്‍.കെ പ്രമോദ് കുമാര്‍, എം.ആര്‍ സോമനാരായണന്‍, കൗണ്‍സിലര്‍മാരായ എം.എച്ച് ഷാനവാസ്, അരവിന്ദാക്ഷന്‍, ദേശീയ നഗര ഉപജീവന ദൗത്യം ജില്ലാ പ്രൊജക്ട് ഓഫിസര്‍ ഷിജുകുമാര്‍, അനുരാജ്, പൊലിസ് ഓഫിസര്‍മാര്‍ സര്‍വേക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."