മഹാരാഷ്ട്രയില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രി; ചവാന്‍, മാലിക്, ആദിത്യ എന്നിവര്‍ മന്ത്രിസഭയില്‍
മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭ വിപുലീകരിച്ചു. മന്ത്രിമാരുടെ പട്ടിക പുറത്തു വന്നിട്ടുണ്ട്. പ്രതീക്ഷിച്ചതുപോലെ എന്‍.സി.പി നേതാവ് അജിത് പവാര്‍ തന്നെയാണ് ഉപമുഖ്യമന്ത്രി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവസേനാ യുവനേതാവുമായ ആദിത്യ താക്കറെയും മന്ത്രിസഭയിലെത്തി.
ആകെ 36 മന്ത്രിമാരാണ് ഇന്നു സ്ഥാനമേല്‍ക്കുക. ഒരു ഉപമുഖ്യമന്ത്രിയും 25 കാബിനറ്റ് മന്ത്രിമാരും 10 സഹമന്ത്രിമാരുമാണു സ്ഥാനമേല്‍ക്കുക. കോണ്‍ഗ്രസിന് 10 മന്ത്രിസ്ഥാനവും എന്‍.സി.പിക്ക് 14 മന്ത്രിസ്ഥാനവും ലഭിക്കുമ്പോള്‍ ശിവസേനയ്ക്ക് 11 മന്ത്രിമാരാണ് ഇന്നു ലഭിക്കുക.
ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്തിനെയും അദ്ദേഹത്തിന്റെ സഹോദരന്‍ സുനില്‍ റാവത്തിനെയും ഉള്‍പ്പെടുത്തിയിട്ടില്ല. ശിവസേനാ നേതാക്കളായ രാംദാസ് കദം, ദീപക് കേസര്‍കര്‍, ദിവാകര്‍ റാവത്ത് എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടില്ല.
ആദിത്യക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പോ പരിസ്ഥിതിയോ ലഭിക്കും. താക്കറെ കുടുംബത്തില്‍ നിന്ന് ആദ്യമായി മത്സരിച്ചു നിയമസഭയിലെത്തിയ വ്യക്തി കൂടിയാണ് ആദിത്യ.
മന്ത്രിമാരുടെ പട്ടിക ഇങ്ങനെ:
ശിവസേന: ആദിത്യ താക്കറെ, സഞ്ജയ് റാത്തോഡ്, ഗുലാബ് റാവു പാട്ടീല്‍, ദാദാ ഭുസെ, അനില്‍ പരബ്, ഉദയ് സാമന്ത്, ശങ്കര്‍ റാവു ഗഡക്, അബ്ദുള്‍ സത്താര്‍, ശംഭുരാജ് ദേശായി, ബച്ചു കഡു, രാജേന്ദ്ര പാട്ടീല്‍ യാദ്രവ്കര്‍.
എന്‍.സി.പി: അജിത് പവാര്‍, ദിലീപ് വാല്‍സെ പാട്ടീല്‍, ധനഞ്ജയ് മുണ്ടെ, ഹസന്‍ മുഷ്‌റിഫ്, രാജേന്ദ്ര ഷിംഗാനെ, നവാബ് മാലിക്, രാജേഷ് തോപെ, അനില്‍ ദേശ്മുഖ്, ജിതേന്ദ്ര അഹ്‌വാദ്, ബാലാസാഹേബ് പാട്ടീല്‍, ദത്താത്രയ് ഭര്‍നെ, അദിതി തത്കാരെ, സഞ്ജയ് ബന്‍സോദെ, പ്രജക്ത് തന്‍പുരെ.
കോണ്‍ഗ്രസ്: അശോക് ചവാന്‍, വിജയ് വഡേട്ടിവര്‍, അമിത് ദേശ്മുഖ്, വര്‍ഷ ഗെയ്ക്ക്‌വാദ്, സുനില്‍ കേദാര്‍, യശോമതി താക്കൂര്‍, കെ.സി പദവി, അസ്‌ലം ഷെയ്ഖ്, സതേജ് പാട്ടീല്‍, വിശ്വജീത് പതംഗ്‌റാവു കദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."