HOME
DETAILS
MAL
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ 21 കാരി പീഡിപ്പിച്ചു, പോക്സോ നിയമപ്രകാരം കേസെടുത്തതോടെ യുവതി ഒളിവില്‍
backup
December 30 2019 | 12:12 PM
മൂന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ 21 കാരി പീഡിപ്പിച്ചെന്നു പരാതി. സംഭവത്തില്‍ യുവതിക്ക് എതിരേ പൊലിസ് പോക്സോ നിയമപ്രകാരം കേസെടുത്തതോടെ യുവതി ഒളിവില്‍ പോയി. തമിഴ്നാട്ടില്‍നിന്ന് ഒരാഴ്ച മുന്‍പാണ് യുവതി ആണ്‍കുട്ടിയുടെ വീട്ടില്‍ വിരുന്നിനെത്തിയത്. ഈ സമയത്താണ് പരാതിക്കിടയാക്കിയ സംഭവം. തമിഴ്നാട് സ്വദേശിനിയായ 21 കാരിക്കെതിരേയാണ് മൂന്നാര്‍ പൊലിസ് കേസെടുത്തിരിക്കുന്നത്. 15 വയസ്സുകാരനെയാണ് ബന്ധുവായ യുവതി പീഡനത്തിനിരയാക്കിയത്.
കഴിഞ്ഞ ദിവസം കുട്ടിയുടെ രഹസ്യഭാഗത്ത് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ ചിത്തിരപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്. അന്വേഷണം ആരംഭിച്ചതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."