കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സി.ബി.ഐ, മരണകാരണം കരള്‍രോഗമെന്നും റിപ്പോര്‍ട്ട്
തിരുവനന്തപുരം: ചലച്ചിത്ര നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സി.ബി.ഐയുടെ കണ്ടെത്തല്‍. തിരുവനന്തപുരം സി.ബി.ഐ യൂനിറ്റാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കൊച്ചിയിലെ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചത്. മണിയുടെ മരണകാരണം കരള്‍രോഗമാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണിയെ വീടിന് സമീപത്തുള്ള പാടിയില്‍ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പാടിയില്‍ അവസാന സമയത്ത് മണിക്ക് ഒപ്പമുണ്ടായിരുന്നവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേസന്വേഷണം ഏറ്റെടുത്ത സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തരല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് കോടതി കേസ് സി.ബി.ഐക്ക് കൈമാറിയത്.
തുടര്‍ച്ചയായ മദ്യപാനമാണ് മണിയെ കരള്‍ രോഗത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണ്. കരള്‍ രോഗമുള്ളതിനാല്‍ മദ്യത്തിന്റെ അംശം വയറ്റില്‍ അവശേഷിക്കുകയായിരുന്നു. അങ്ങനെയാണ് മദ്യം മരണകാരണമായതെന്നും സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പോണ്ടിച്ചേരിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഇതു സംബന്ധിച്ച പിരശോധന റിപ്പോര്‍ട്ട് സി.ബി.ഐക്ക് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."