HOME
DETAILS

സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗവേഷണങ്ങള്‍ക്ക് കഴിയണം: ഉപരാഷ്ട്രപതി

  
backup
December 31 2019 | 01:12 AM

%e0%b4%b8%e0%b4%be%e0%b4%a7%e0%b4%be%e0%b4%b0%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8

 


തിരുവനന്തപുരം: ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ലാബുകളില്‍ ഒതുങ്ങാതെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രയോജനപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
പുതു മനസുകളില്‍ ശാസ്ത്രീയ മനോഭാവം വളര്‍ത്തണം. അത് രാജ്യത്തിന്റെ സാങ്കേതിക വളര്‍ച്ചയ്ക്ക് സഹായിക്കും. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെല്ലുവിളിയുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശാസ്ത്രത്തിന് സാധിക്കും. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ശാസ്ത്ര പഠനം ഏറെ പ്രധാനമാണ്.
ശാസ്ത്രവും സാങ്കേതികതയും നവീനതയും സാമ്പത്തിക സമൂഹ്യ പുരോഗതിയുടെ മുഖ്യ ഘടകങ്ങളാണ്. സ്ഥായിയായ വികസനത്തിന് ഇത് പ്രയോജനപ്പെടും. ജീവിതനിലവാരം കൃത്യമായ തോതില്‍ ഉയര്‍ത്താന്‍ നവീന സാങ്കേതികതയ്ക്ക് സാധിക്കും.
വിവിധ ഭാഷകളും വേഷങ്ങളും സംസ്‌കാരവുമുണ്ടെങ്കിലും നാം ഒരു ജനതയാണ്. നാനാത്വത്തില്‍ ഏകത്വമാണ് ഈ രാജ്യത്തിന്റെ സൗന്ദര്യം. നാം മാതൃഭാഷയ്ക്ക് വേണം പ്രഥമ പരിഗണന നല്‍കേണ്ടത്. അതിനു ശേഷം മറ്റു ഭാഷകള്‍ പഠിക്കാം. ആകാംക്ഷ, അറിവ്, കാര്യക്ഷമത, ദൃഢനിശ്ചയം, സ്ഥിരോത്സാഹം എന്നിവയും നൂതന നിര്‍മിതികളെ പിന്തുടര്‍ന്ന് നിര്‍ണായക കണ്ടുപിടുത്തങ്ങള്‍ നടത്താനുള്ള ധൈര്യവും കുട്ടികള്‍ വികസിപ്പിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി.കെ പ്രശാന്ത് എം.എല്‍.എ, മേജര്‍ ആര്‍ച്ച് ബിഷപ്പ് മൊറാന്‍ മോര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ലിമിസ് പ്രസംഗിച്ചു.

കേരളത്തെ ഒന്നിപ്പിച്ച് പൗരത്വ നിയമ ഭേദഗതി; ഒറ്റപ്പെട്ട് എന്‍.ഡി.എ
സുനി അല്‍ഹാദി
കൊച്ചി: രാജ്യത്തുടനീളം അഭൂതപൂര്‍വമായ പോരാട്ടങ്ങള്‍ക്ക് കാരണമായ പൗരത്വ നിയമ ഭേദഗതി കേരളത്തിന് സമ്മാനിച്ചത് ഐക്യം. രാഷ്ട്രീയ തലത്തിലും സാമുദായിക തലത്തിലും സാമൂഹിക തലത്തിലും മുമ്പെങ്ങും കാണാത്ത തരത്തിലുള്ള ഐക്യമാണ് സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് പ്രളയ കാലങ്ങളില്‍ രൂപപ്പെട്ടതിനേക്കാള്‍ ആഴത്തിലുള്ള സാമുദായിക രാഷ്ട്രീയ ഐക്യത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.
ഭരണപക്ഷ മുന്നണിയും പ്രതിപക്ഷ മുന്നണിയും യോജിച്ചുള്ള ആദ്യഘട്ട സമരം ഇതിനകം നടന്നു കഴിഞ്ഞു. കേരളത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ബദലായി മൂന്നാം മുന്നണിയായി ഉയര്‍ന്നുവരുമെന്ന് അവകാശപ്പെട്ടിരുന്ന എന്‍.ഡി.എ തീര്‍ത്തും ഒറ്റപ്പെടുകയും ചെയ്തു.
മാത്രമല്ല, പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ എന്‍.ഡി.എയില്‍തന്നെ മുന്നണിയെ നയിക്കുന്ന ബി.ജെ.പി തനിച്ചാണ് എന്ന അവസ്ഥയുമുണ്ട്. ബി.ജെ.പിയെ തുണക്കുന്ന നിലപാടുമായി സംസ്ഥാനത്തെ എന്‍.ഡി.എ ഘടക കക്ഷികള്‍ രംഗത്തു വന്നില്ല എന്നതും ശ്രദ്ധേയമാണ്.
സാമുദായിക സംഘടനകളുടെ കാര്യത്തിലാകട്ടെ സംസ്ഥാന ചരിത്രത്തില്‍ ഇതിനു മുമ്പെങ്ങും കാണാത്ത ഐക്യമാണ് രൂപപ്പെട്ടിരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് നിലനില്‍പ്പിനായി ഒന്നിച്ചുള്ള പോരാട്ടത്തിനാണ് വേദിയൊരുങ്ങിയിരിക്കുന്നത്. മഹല്ല് തലത്തിലും മേഖലാ തലത്തിലുമുള്ള പ്രതിഷേധ റാലികള്‍ക്കു ശേഷം സംസ്ഥാന തലത്തിലുള്ള റാലിക്കു തന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. മുസ്‌ലിം സംഘടനകളുടെ ഏകോപന വേദിയുടെ ആഭിമുഖ്യത്തില്‍ അടുത്ത ദിവസം നടക്കുന്ന റാലി എറണാകുളം കണ്ടതില്‍വച്ച് ഏറ്റവും വലിയ ജനസഞ്ചയത്തിന് തന്നെ അവസരമൊരുക്കും എന്നാണ് സൂചന.
സാമൂഹിക തലത്തിലും മതേതര മനസുകളുടെ ശക്തമായ ഐക്യപ്പെടലിനാണ് പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വികാരം വഴിയൊരുക്കിയിരിക്കുന്നത്. മുസ്‌ലിം യുവ സംഗമങ്ങള്‍ക്ക് നിസ്‌കാരം നിര്‍വഹിക്കുന്നതിന് ചര്‍ച്ചിന്റെ വാതിലുകള്‍ തുറന്നിടുന്നതിന്റെയും ക്ഷേത്ര കമ്മറ്റിയും മഹല്ല് കമ്മറ്റിയും ഒരുമിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ കൈകോര്‍ക്കുന്നതിന്റെയും കഥകളാണ് ദിവസം തോറും പുറത്തുവരുന്നത്. മാത്രമല്ല, വിവിധ പ്രദേശങ്ങളില്‍ മത, സാമുദായിക വ്യത്യാസങ്ങള്‍ക്ക് അതീതമായി മതേതരത്വ സംരക്ഷണ സമിതികളും രൂപം കൊണ്ടിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലും മഹാ ഭൂരിപക്ഷവും മറ്റ് അഭിപ്രായ വ്യത്യസങ്ങള്‍ മാറ്റിവച്ച് മതേതര ഇന്ത്യയുടെ സംരക്ഷണത്തിനായി കൈകോര്‍ക്കുന്ന കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. വസ്ത്രം നോക്കി പ്രക്ഷോഭകരെ തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി പര്‍ദ്ദയും മക്കനയും തൊപ്പിയുമൊക്കെ ധരിച്ച് മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഡ്യവുമായി നിരവധി അമുസ്‌ലിംകളാണ് രംഗത്തുവന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  a month ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  a month ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  a month ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  a month ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  a month ago