തിരുന്നാവായ പഞ്ചായത്ത് ഐ.എസ്.ഒ നിലവാരത്തിലേക്ക്
തിരുന്നാവായ: പഞ്ചായത്ത് നിവാസികള്‍ക്ക് ഓഫിസില്‍നിന്ന് ലഭിക്കേണ്ടതായ സേവനങ്ങളും രേഖകളും എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും ചുരുങ്ങിയ സമയത്തിനകം ഇത് യാഥാര്‍ഥ്യമാകുമെന്നും പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി 2019 -20 വാര്‍ഷിക പദ്ധതി വികസന സെമിനാറില്‍ പ്രഖ്യാപിച്ചു.
നിള ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഉദ്പാദന സേവന പശ്ചാത്തല മേഖലകളിലും എസ്.സി.പി വിഭാഗത്തിലും സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന കരട് പദ്ധതി രേഖ ഭേദഗതികളോടെ അംഗീകരിക്കാന്‍ സെമിനാര്‍ തീരുമാനിച്ചു. വികസന കാര്യ സ്ഥിര സമിതി ചെയര്‍മാന്‍ ആയപ്പള്ളി ഷംസുദ്ദീന്‍ പദ്ധതി രേഖ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി ഗോഡ്‌ലീഫ്, സ്ഥിരസമിതി ചെയര്‍മാന്മാരായ കെ.വി അബ്ദുല്‍ ഖാദര്‍ ,സൂര്‍പ്പില്‍ സുബൈദ, ബ്ലോക്ക് പഞ്ചായത്തംഗം മുളക്കല്‍ മുഹമ്മദലി, ഇ.പി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, എം.പി മുഹമ്മദ് കോയ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.വേലായുധന്‍, യു. അബൂബക്കര്‍ ഹാജി, പി.അബ്ദുന്നാസര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.അനില്‍ പിഷാരടി, സെക്രട്ടറി യു.ഷീല സംസാരിച്ചു. മുന്‍ പഞ്ചായത്തംഗം എം. റോബര്‍ട്ടിനെ അനുസ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."