'ഇന്ത്യയുടെ ഐക്യം ശക്തിപ്പെടുത്തണം'
തിരുവനന്തപുരം: ഇന്ത്യയുടെ ഐക്യം ശക്തിപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങള്‍ സായിഗ്രാമത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന് ഒട്ടേറെ സാധ്യതകളുണ്ട്. പ്രകൃതിയെയും സംസ്‌കാരത്തെയും സംരക്ഷിച്ചും സ്‌നേഹിച്ചും മാത്രമേ മികച്ച ഭാവി സൃഷ്ടിക്കാനാകൂ. ഗ്രാമങ്ങളുടെ വികസനമെന്നത് മഹാത്മജിയുടെ പ്രിയപ്പെട്ട വിഷയമായിരുന്നു.
അടിസ്ഥാന ആവശ്യങ്ങള്‍ സ്വയംനിറവേറ്റാനാകുന്ന സ്വാശ്രയ യൂനിറ്റുകളായി നമ്മുടെ ഗ്രാമങ്ങള്‍ വികസിപ്പിക്കമെന്നായിരുന്നു ഗാന്ധിജിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, അടൂര്‍ പ്രകാശ് എം.പി, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."