HOME
DETAILS

'മാനവികതയെ ഏകീകരിക്കുന്ന ദിവ്യ ഭാഷയാണ് അറബി'

  
backup
December 31 2019 | 01:12 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%95%e0%b4%a4%e0%b4%af%e0%b5%86-%e0%b4%8f%e0%b4%95%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d

 

അഷറഫ് ചേരാപുരം
കോഴിക്കോട്: മാനവികതയെ ഏകീകരിക്കുന്ന ദിവ്യ ഭാഷയാണ് അറബിയെന്ന് പ്രമുഖ അറബി ഭാഷാ പണ്ഡിതനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ഡോ.അബ്ദുറഊഫ് സുഹ്ദി മുസ്തഫ. മനുഷ്യസ്‌നേഹത്തെയും സൗഹാര്‍ദത്തെയും സമത്വത്തെയും ഇത്രമാത്രം നെഞ്ചേറ്റിയ ഭാഷ ലോകത്തിലില്ലെന്നും അദ്ദേഹം 'സുപ്രഭാത'ത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
ആഗോളതലത്തില്‍ അറബി ഭാഷയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ജോര്‍ദാനിലെ അമ്മാന്‍ ആസ്ഥാനമായുള്ള അല്‍ തനാല്‍ എന്ന സംഘടനയുടെ ചെയര്‍മാനാണ് ഡോ. അബ്ദുറഊഫ്. കേരളത്തില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. അറബ് ലോകം അറബി ഭാഷയുടെ വൈശിഷ്ട്യങ്ങളോട് വേണ്ടത്ര ശ്രദ്ധകാണിക്കാതിരിക്കുമ്പോള്‍ യൂറോപ്പും ഏഷ്യയിലെ അനറബി രാജ്യങ്ങളും ഈ ഭാഷയോട് കാണിക്കുന്ന താല്‍പര്യം ഏറിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കേവലം മുസ്‌ലിംകളുടെ ഭാഷയല്ല അറബി. അതിന്റെ ചരിത്രം മാനവസംസ്‌കാരത്തിന്റേത് കൂടിയാണ്. ലോകത്തിലെ വിവിധ സര്‍വകലാശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുമായൊക്കെ ബന്ധപ്പെട്ട് അല്‍ തനാല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അറബി ഭാഷയുടെ പഠനം, സാഹിത്യം, ഗവേഷണം തുടങ്ങി എല്ലാ മേഖലയിലുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതോടൊപ്പം വിവിധ രാജ്യങ്ങളില്‍ ഹ്രസ്വ, ദീര്‍ഘകാല കോഴ്‌സുകളും നല്‍കുന്നുണ്ട്. സര്‍വകലാശാലകളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സാധാരണക്കാര്‍ക്കുപോലും അറബി ഭാഷയെ അറിയാനും പഠിക്കാനും അല്‍ തനാല്‍ സഹായം ചെയ്യും. കഴിഞ്ഞ 15 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന്റെ സന്ദേശങ്ങളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്രചെയ്യുകയാണ് അബ്ദുറഊഫെന്ന ഈ 67കാരന്‍. അറബിഭാഷ രക്തത്തിലലിഞ്ഞുചേര്‍ന്ന ഈ സൗമ്യനായ പണ്ഡിതന്‍ ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. യമനിലെ സന്‍ആ സര്‍വകലാശാല പ്രൊഫസര്‍, ജോര്‍ദാനിലെ ഇസ്‌റാ യൂനിവേഴ്‌സിറ്റി അറബി വിഭാഗം തലവന്‍, മധ്യ, പൗരസ്ത്യ യൂനിവേഴ്‌സിറ്റി സൈന്റിഫിക് റിസര്‍ച്ച് ഫാക്കല്‍റ്റി ചെയര്‍മാന്‍ തുടങ്ങി നിരവധി പദവികള്‍ വഹിക്കുന്നുണ്ട്. 28ഓളം പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. പെരിന്തല്‍മണ്ണ നിസ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പലും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അബ്ദുസലാം ഫൈസി അമാനത്ത് ആണ് അല്‍തനാലിന്റെ ഇന്ത്യയിലെ കോ ഓഡിനേറ്റര്‍.
കേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അല്‍തനാലിന്റെ പ്രവര്‍ത്തനങ്ങള്‍ ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. മടവൂരിലെ അശ്അരി കോളജില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഉടമ്പടി ഇന്ന് ഒപ്പുവയ്ക്കും. പട്ടിക്കാട് ജാമിഅ നൂരിയ്യ അടക്കമുള്ള വിവിധ സ്ഥാപനങ്ങളെ അല്‍ തനാലുമായി സഹകരിപ്പിക്കുന്ന പദ്ധതികള്‍ക്ക് തുടക്കംകുറിക്കുകയാണെന്ന് അബ്ദുസലാം ഫൈസി പറഞ്ഞു. കേരളത്തെപ്പറ്റി താന്‍ ഏറെ കേട്ടിരുന്നുവെന്നുപറഞ്ഞ ഡോ. അബ്ദുറഊഫ് കേട്ടതിനേക്കാള്‍ വിശിഷ്ടമാണ് ഈ നാടിന്റെ സൗന്ദര്യമെന്ന് അഭിപ്രായപ്പെട്ടു. ഈ നാട്ടിലെ ജീവിതം മാനവികതയുടെ ദിവ്യ സന്ദേശമായി ഉദാഹരിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരുവാരകുണ്ട് ദാറുന്നജാത്ത് കോളജില്‍ 31, ജനുവരി 1 തിയതികളില്‍ നടക്കുന്ന അന്താരാഷ്ട്ര അറബിക് സെമിനാറിന്റെ ഉദ്ഘാടനം ഡോ.അബ്ദുറഊഫ് സുഹ്ദി മുസ്തഫ നിര്‍വഹിക്കും. തുടര്‍ന്ന് അറബിഭാഷയുടെ പ്രചാരണവുമായുള്ള പ്രയാണത്തില്‍ ജക്കാര്‍ത്തയിലേക്കും കെയ്‌റോവിലേക്കും യാത്രയാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago