ഫൈനല്‍ വിസില്‍
വനിതാ
ലോകകപ്പില്‍
അമേരിക്ക
ജുണ്‍ ഏഴ് മുതല്‍ ജൂലൈ ഏഴ് വരെ നടത്തിയ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അമേരിക്ക കിരീടം സ്വന്തമാക്കി. 24 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സും അമേരിക്കയുമായിരുന്നു കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആറ് ഗോളുകള്‍ വീതം നേടി ഇംഗ്ലïിന്റെ എല്ലിന്‍ വൈറ്റ്, അമേരിക്കയുടെ അലക്‌സ് മോര്‍ഗന്‍, മെഗന്‍ റാപിയോ എന്നിവര്‍ ടോപ് സ്‌കോറര്‍മാരായി.
ആസ്‌ത്രേലിയന്‍ ഓപ്പണ്‍
ജനുവരി 14 മുതല്‍ 27 വരെ നടന്ന ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗത്തില്‍ സെര്‍ബിയയുടെ നവോക് ദ്യോകോവിച്ച് കിരീടം ചൂടി. സ്പാനിഷ് താരം റാഫേല്‍ നദാലിനെ പരാജയപ്പെടുത്തിയായിരുന്നു കിരീട നേട്ടം. വനിതാ വിഭാഗത്തില്‍ ജപ്പാന്റെ നവോമി ഒസാക്കയും കിരീടം സ്വന്തമാക്കി. റഷ്യന്‍ താരം പെട്ര ക്വിറ്റോവയെ തകര്‍ത്തായിരുന്നു ഒസാക്ക കിരീടം നേടിയത്.
വനിതാ യുവേഫ ചാംപ്യന്‍സ് ലീഗ്
വനിതകളുടെ യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബാഴ്‌സലോണയെ 4-1ന് തകര്‍ത്ത് ലിയോണ്‍ ചാംപ്യന്‍മാരായി. ഹംഗറിയിലെ ബുഡാപെസ്റ്റിലായിരുന്നു കലാശപ്പോരാട്ടം നടന്നത്.
അമ്പെയ്ത്തില്‍ കൊറിയ
നെതര്‍ലന്‍ഡ്‌സില്‍ ജൂണ്‍ പത്ത് മുതല്‍ 16 വരെ നടത്തിയ ലോക അമ്പെയ്ത്ത് ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണ കൊറിയ കിരീടം സ്വന്തമാക്കി. ഇന്ത്യയുടെ മികച്ച ഇനമായിരുന്നിട്ടും ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യ നാലില്‍ പോലും എത്താന്‍ സാധിച്ചില്ല.
ആഫ്രിക്കന്‍ ചാംപ്യന്‍മാരായി അള്‍ജീരിയ
ജൂണ്‍ 21 മുതല്‍ ജൂലൈ 19 വരെ ഈജിപ്തില്‍ നടന്ന ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫുട്‌ബോളില്‍ അള്‍ജീരിയ കിരീടം ചൂടി. കലാശപ്പോരാട്ടത്തില്‍ സെനഗലിനെ തകര്‍ത്തായിരുന്നു അള്‍ജീരിയയുടെ രïാം കിരീട നേട്ടം. നൈജീരിയ മൂന്നാമതും ടുണീഷ്യ നാലാമതും എത്തി.
കോപ അമേരിക്കയില്‍ ബ്രസീല്‍
സ്വന്തം നാട്ടില്‍ നടന്ന കോപ അമേരിക്ക ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി ബ്രസീല്‍ ഒരു ചരിത്രം കൂടി സ്വന്തമാക്കി. ജൂണ്‍ 14 മുതല്‍ ജൂലൈ 17 വരെ ആയിരുന്നു ടൂര്‍ണമെന്റ് നടത്തിയത്. ഫൈനലില്‍ പെറുവിനെ പരാജയപ്പെടുത്തിയായിരുന്നു ബ്രസീലിന്റെ കിരീട നേട്ടം. ലൂസേഴ്‌സ് ഫൈനലില്‍ ചിലിയെ തകര്‍ത്ത് അര്‍ജന്റീന മൂന്നാം സ്ഥാനവും സ്വന്തമാക്കി. മൂന്ന് ഗോള്‍ വീതം നേടി ബ്രസീലിന്റെ എവര്‍ട്ടണ്‍, പെറു താരം പൗളോ ഗൊരേറോ എന്നിവര്‍ ടോപ്‌സ്‌കോറര്‍മാരായി. ബ്രസീല്‍ താരം ഡാനി ആല്‍വസ് മികച്ച കളിക്കാരനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."