ഗതാഗതക്കുരുക്ക്: ചങ്ങരംകുളത്ത് 'വണ്‍വേ' തിങ്കളാഴ്ച മുതല്‍ നടപ്പിലാകും
ചങ്ങരംകുളം: ഗതാഗതക്കുരുക്കിനാല്‍ വിര്‍പ്പുമുട്ടുന്ന ചങ്ങരംകുളത്ത് തിങ്കളാഴ്ച മുതല്‍ പുതിയ ട്രാഫിക് പരിഷ്കാരം നടപ്പില്‍ വരും. എടപ്പാള്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ നുബ്റാസ് ഹോട്ടലിന്റെ മുന്നിലൂടെ വലത്തോട്ട് തിരിഞ്ഞ് ബസ് സ്റ്റാന്റ്, നന്നംമുക്ക്-മൂക്കുതല റോഡില്‍ പ്രവേശിക്കേണ്ടതാണ്.
എടപ്പാള്‍, കുന്നംകുളത്തേക്ക് ഭാഗത്ത് പോകേണ്ട വാഹനങ്ങള്‍ മാര്‍ക്കറ്റ് റോഡിലൂടെ ദേശീയപാതയില്‍ എത്തി വേണം പോകാന്‍. വണ്‍വേ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നോ എന്‍ട്രി ബോര്‍ഡുകള്‍, നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കും. ചങ്ങരംകുളം പൊലിസ്, ആലങ്കോട് ഗ്രാമപഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ്, മോട്ടര്‍ വാഹന വകുപ്പ്, റാഫ് പൊന്നാനി താലൂക്ക് കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നത്.
ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹസ്സന്, വൈസ് പ്രസിഡന്റ് ഇ.ആര് ലിജേഷ്, വാര്‍ഡ് മെമ്പര്‍മാരായ കെ.എം ഹാരിസ്, അലി, ചങ്ങരംകുളം എസ്.ഐ ടി.ജി മനോജ് കുമാര്‍, കെ.പി ബാബു ഷെരീഫ് (റാഫ് സ്റ്റേറ്റ് സെക്രട്ടറി), ബിനേഷ് ശ്രീധര്‍ (പൊന്നാനി താലൂക്ക് സെക്രട്ടറി), പി. ബാലന് (പൊന്നാനി താലൂക്ക് പ്രസിഡന്റ്) എന്നിവര്‍ അവസാനഘട്ട അവലോകനത്തില്‍ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."