'വൃക്കരോഗികള്‍ക്കു സര്‍ക്കാര്‍ ആശുപത്രികളിലൂടെ മരുന്ന് നല്‍കണം'
മലപ്പുറം: ജില്ലയിലെ വൃക്കരോഗികള്‍ക്കു സര്‍ക്കാര്‍ ആശുപത്രികള്‍ മുഖേന മരുന്നുകള്‍ നല്‍കി സഹായിക്കണമെന്നു ജില്ലാപഞ്ചായത്ത് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫയര്‍ സൊസൈറ്റി ആവശ്യപ്പെട്ടു. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിഡ്‌നി സൊസൈറ്റിയുടെ സഹായത്തോടെ സര്‍ക്കാര്‍ ആശുപത്രികളോടനുബന്ധിച്ചു സ്ഥാപിച്ചു രോഗികള്‍ക്കു സൗജന്യമായി ഡയാലിസിസ് നടത്തുന്ന യൂനിറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ജീവനക്കാരുടെ ശമ്പളവും ഉപകരണങ്ങളും നല്‍കുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു
ജനകീയ പിന്തുണയോടെ സ്ഥാപിക്കപ്പെട്ട ഡയാലിസിസ് യൂനിറ്റുകള്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രകളോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്നത്. ഇവയൊന്നും സര്‍ക്കാര്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല. ജനകീയ സമിതികള്‍ പിരിവെടുത്താണ് ഇവ നടത്തുന്നത്. സൊസൈറ്റിക്കെതിരേയുണ്ടായ അപവാദ പ്രചാരണങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രചാരണം നടത്താനും തീരുമാനിച്ചു.
ചെയര്‍മാന്‍ ഡോ. എം. അബ്ദുല്‍ മജീദ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ അറക്കല്‍, ഡോ. ബക്കര്‍ തയ്യില്‍, സലീം കുരുവമ്പലം, തറയില്‍ അബു, പി.പി അബൂബക്കര്‍, എ.കെ അബ്ദുല്‍ കരീം, വി.പി സാലിഹ് വളാഞ്ചേരി, പി. ഫൈസല്‍, കെ.എം ബഷീര്‍ നിലമ്പൂര്‍, വി.പി ഷാഹുല്‍ ഹമീദ്, അലി പത്തനാപുരം, ടി.കെ ജാബിര്‍, ഒ. ശമീര്‍, മുഹമ്മദലി വാഴയൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."