പടിഞ്ഞാറേക്കര സംഘര്‍ഷം: അഞ്ചുപേര്‍കൂടി അറസ്റ്റില്‍
തിരൂര്‍: പടിഞ്ഞാറേക്കരയിലുണ്ടായ സംഘര്‍ഷക്കേസില്‍ അഞ്ചുപേര്‍കൂടി അറസ്റ്റില്‍. കൂട്ടായി വാടിക്കല്‍ സ്വദേശികളായ മരക്കാര്‍ പുരക്കല്‍ ഫൈസല്‍ (25), സല്മിക്കാനകത്ത് സൗബിര്‍ (19), ചെറിയാന് കടവത്ത് അബ്ദുല്‍ സലാം (34), മരക്കാര്‍ പുരക്കല്‍ ആസിഫ് (30), മരക്കാര്‍ പുരക്കല്‍ ബാപ്പുട്ടി (51) എന്നിവരെയാണ് തിരൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ഇതോടെ നാലു കേസുകളിലായി 12 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
കോളജ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം വാടിക്കല്‍ മൂന്നങ്ങാടി ദേശത്തുകാര്‍ ഏറ്റെടുത്തതോടെയാണ് സംഘര്‍ഷങ്ങള്‍ക്കു തുടക്കം. ഇതില്‍ പ്രകോപിതരായ നാട്ടുകാര്‍ വാടിക്കല്‍ സ്വദേശിയായ മത്സ്യത്തൊഴിലാളിയായ മനാഫിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഈ കേസിലാണ് ബുധനാഴ്ച ഏഴുപേരെ പൊലിസ് അറസ്റ്റ് ചെയ്തത്. മനാഫിനെ വെട്ടിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലിസിന്റെ വാഹനം തടയല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, മൂന്നങ്ങാടി സ്വദേശിയുടെ കാര്‍ അക്രമിക്കല്‍ എന്നീ കേസുകളിലാണ് മനാഫിന്റെ ബന്ധുക്കളുള്‍പ്പെടെ അഞ്ചുപേരെക്കൂടി പൊലിസ് അറസ്റ്റ് ചെയ്തത്.
ലഹരിക്കടിമപ്പെട്ടാണ് പ്രതികള്‍ അക്രമം അഴിച്ചുവിടുന്നതെന്നാണ് പൊലിസ് കണ്ടെത്തല്‍. പ്രതികള്‍ക്കായി അന്വേഷണം നടത്തുന്നതിനിടെ തീരദേശത്തുനിന്നു കഞ്ചാവും പിടികൂടി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."