തളിപ്പറമ്പ് അര്‍ബന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പ്
തളിപ്പറമ്പ്: തളിപ്പറമ്പ് അര്‍ബന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ സി.എം.പി ജോണ്‍ വിഭാഗം വിജയിച്ചു. അരവിന്ദാക്ഷന്‍ വിഭാഗം തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചു. 114 മെമ്പര്‍മാരുള്ള സൊസൈറ്റിയില്‍ 78 പേരാണ് വോട്ടുചെയതത്. എല്ലാ സീറ്റിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
നേരത്തെ അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ കൈയിലായിരുന്ന സൊസൈറ്റിയില്‍ നിന്നും ജോണ്‍ വിഭാഗം അവിശ്വാസത്തിലൂടെയാണ് പ്രസിസന്റായിരുന്ന സി.കെ നാരായണനെ പുറത്താക്കിയത്.
എല്‍.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ സി.പി.എമ്മിന്റെ പിന്തുണയോടെ ഭരണം പിടിച്ചെടുക്കാമെന്ന ധാരണയിലായിരുന്നു അരവിന്ദാക്ഷന്‍ വിഭാഗം.
എന്നാല്‍ അംഗങ്ങളില്‍ കൂടുതലും ജോണ്‍വിഭാഗത്തെ അനുകൂലിക്കുന്നവരും കോണ്‍ഗ്രസ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുമായിരുന്നു.
ആകെയുള്ള 11 സീറ്റുകളിലേക്ക് എം.രാഘവന്‍, എന്‍.കുഞ്ഞിക്കണ്ണന്‍, കെ.മാധവി, ടി.ചന്ദ്രന്‍, പി.വി രാഘവന്‍ നമ്പ്യാര്‍, ഉഷാ രാമചന്ദ്രന്‍, വി.മുകുന്ദന്‍ (സി.എം.പി ജോണ്‍), പി.കെ സരസ്വതി, പി.വി നാരായണന്‍കുട്ടി (കോണ്‍ഗ്രസ്), എ.ഉമ്മര്‍കുട്ടി, പി.ശിഹാബുദ്ദീന്‍ (മുസ്‌ലിംലീഗ്) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
സൊസൈറ്റി പിടിച്ചെടുത്തേക്കുമെന്ന വാര്‍ത്ത പരന്നതിനാല്‍ കനത്ത പൊലിസ് കാവലോടെയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ ആരും തന്നെ വോട്ടുചെയ്യാനെത്തിയില്ല.
കോണ്‍ഗ്രസ് നേതാക്കളായ കല്ലിങ്കീല്‍ പത്മനാഭന്‍, ഡി.സി.സി ജന.സെക്രട്ടെറി ടി.ജനാര്‍ദ്ദനന്‍, പി.വി കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി യു.ഡി.എഫ് പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് നടന്ന കോര്‍ട്ട് റോഡിലെ സൊസൈറ്റി ഓഫിസ് പരിസരത്ത് എത്തിയിരുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ യോഗം ചേര്‍ന്ന് സി.എം.പി നേതാവ് എം.രാഘവനെ പ്രസിഡന്റായും പി.കെ സരസ്വതിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."