HOME
DETAILS

മന്ത്രിസഭാ വികസനത്തിനു പിന്നാലെ മഹാരാഷ്ട്രയില്‍ എന്‍.സി.പി എം.എല്‍.എ രാജി വച്ചു

  
backup
December 31 2019 | 07:12 AM

ncp-mla-prakash-solanke-resigns-after-cabinet-expansion

ഔറംഗാബാദ്: മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വികസനത്തിനു പിന്നാലെ രാജി പ്രഖ്യാപിച്ച് എന്‍.സി.പി എം.എല്‍.എ. ബീഡ് ജില്ലയിലെ എം.എല്‍.എ പ്രകാശ് സോളങ്കിയാണ് രാജിവെച്ചത്. രാഷ്ട്രീയപ്രവര്‍ത്തനത്തിന് യോഗ്യതയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് രാജിവെക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ പാര്‍ട്ടിയിലുള്ള ഏതെങ്കിലും നേതാവുമായി ഒരുതരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ചൊവ്വാഴ്ച രാജി സമര്‍പ്പിക്കുമെന്നും തുടര്‍ന്ന് രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് എം.എല്‍.എ സ്ഥാനം രാജിവെക്കുന്നതെന്ന ആരോപണം അദ്ദേഹം തള്ളി.തന്റെ തീരുമാനം എന്‍സിപി നേതാക്കളെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നിയമസഭാ സ്പീക്കറെ കണ്ട് രാജിക്കത്ത് നല്‍കുമെന്നും പ്രകാശ് സോളങ്കി പറഞ്ഞു.

ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിന്റെ മഹാവികാസ് അഘാടിയുടെ നേതൃത്വത്തിലുള്ള ഉദ്ദവ് താക്കറെ മന്ത്രിസഭ 36 മന്ത്രിമാരെ പുതുതായി ഉള്‍പ്പെടുത്തി തിങ്കളാഴ്ച വികസിപ്പിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  18 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  31 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  37 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago