കേരള പൊലിസിന്റെ കൂറ് നാഗ്പൂരിനോടല്ലെന്ന് ബോധ്യപ്പെടുത്താനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്: ഷാഫി പറമ്പില്‍
തിരുവനന്തപുരം: കേരളത്തിലെ പൊലിസിന്റെ കൂറ് ആര്.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിലല്ലെന്ന് ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സാധിക്കണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. യുഎപിഎയും എന്‍.ഐ.എയും പോലുള്ള അനാവശ്യ സാഹചര്യങ്ങള്‍ ഇവിടേക്ക് വലിച്ചിഴക്കാതിരിക്കാന്‍ മുഖ്യമന്ത്രിക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഷാഫി.
ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും പാഴ്സിക്കും സിഖുകാരനും ഓരോ വിശുദ്ധ ഗ്രന്ഥങ്ങളുണ്ടെങ്കിലും അവരെല്ലാം ഉള്‍പ്പെട്ട ഭാരതീയന്റെ വിശുദ്ധ ഗ്രന്ഥം ഭരണഘടനയാണ്. ആ ഭരണഘടനയെ തകര്‍ക്കാനും അതിന്റെ മൂല്യങ്ങള്‍ വേരോടെ പിഴുതെറിയാനും ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണം. അതിന് മുന്‍പന്തിയില്‍ കേരളം ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന പാകിസ്താനിലെ നയങ്ങള്‍ ഇവിടെയും നടപ്പിലാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ സൈനിക മേധാവി രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് ചരിത്രത്തിലില്ലാത്ത രാര്യമാണ്. സൈനിക മേധാവി രാഷ്ട്രീയത്തില്‍ ഇടപെടുന്നത് മുമ്പ് കണ്ടിട്ടുള്ളത് പാകിസ്താനിലാണ്. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ ഗാന്ധിയുടേയും നെഹ്റുവിന്റെയും പിന്മുറക്കാരല്ല, മറിച്ച് ജിന്നയുടെ പിന്മുറക്കാരാണ്. ജിന്ന നടത്തിയതിനേക്കാള്‍ വലിയ വിഭജനത്തിനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയെന്നാല്‍ മോദിയും അമിത്ഷായും അല്ല. അത് ഇന്ത്യയിലെ കോടാനുകോടി ജനങ്ങളാണെന്നും ഷാഫി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."