ആവേശമായി കൊട്ടിക്കലാശം: മട്ടന്നൂര്‍ നാളെ ബൂത്തിലേക്ക്
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതോടെ മുന്നണികള്‍ ഇന്ന് നിശബ്ദ പ്രചാരണം നടത്തും. പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയ തെരഞ്ഞെടുപ്പില്‍ ചുരുങ്ങിയ പ്രചാരണങ്ങള്‍ക്കൊടുവിലാണ് നാളെ മട്ടന്നൂര്‍ വിധിയെഴുതുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പരസ്യപ്രചരണങ്ങള്‍ കുറച്ച് വാര്‍ഡുതല കൂട്ടായ്മയാണ് കാര്യമായും മുന്നണികള്‍ ചെയ്തത്. എന്നാല്‍ ഇന്നലെ നടന്ന കൊട്ടിക്കലാശം വന്‍ ആവേശമായി. കഴിഞ്ഞ ദിവസം മട്ടന്നൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നടന്നതിന്റെ അടിസ്ഥാനത്തില്‍ സമാധാനപരമായ തെരഞ്ഞെടുപ്പിന് തീരുമാനമെടുത്തിരുന്നു. എന്നാല്‍ ബസ് സ്റ്റാന്‍ഡിലോ മട്ടന്നൂര്‍ നഗരത്തിലോ കൊട്ടിക്കലാശ സംഗമങ്ങള്‍ വേണ്ടന്ന തീരുമാനം നടപ്പായില്ല. ഉച്ചയ്ക്ക് രണ്ടോടെ വായന്തോടില്‍ നിന്നും തുടക്കിയ യു.ഡി.എഫ് റാലി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് ബാന്‍ഡ് മേളത്തോടെ സംഘടിച്ച പ്രവര്‍ത്തകരെ നീക്കാന്‍ പൊലിസ് ശ്രമിച്ചത് ചെറിയ ഉന്തും തള്ളിനുമിടയാക്കി. തുടര്‍ന്ന് നേതാക്കള്‍ ഇടപെട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു.
35 വാര്‍ഡുകളിലേക്കായി നടക്കുന്ന മട്ടന്നൂര്‍ തെരഞ്ഞെടുപ്പില്‍ അമ്പതിനായിരത്തോളം വോട്ടര്‍മാരാണ് സമ്മതിതനാവകാശം വിനിയോഗിക്കുക. രാവിലെ ഏഴോടെ ആരംഭിക്കുന്ന പോളിങ് വൈകുന്നേരം അഞ്ചോടെ അവസാനിക്കും.
വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചയായി മട്ടന്നൂരിലെ വിവിധ കോണുകളിലായി നടന്നത്. തുടര്‍ച്ചയായ നാലുതവണ അധികാരത്തിലെത്തിയ പരമ്പര തുടരാന്‍ എല്‍.ഡി.എഫും കഴിഞ്ഞ തവണ 90 വോട്ടിന് ഭരണം നഷ്ടമായ യു.ഡി.എഫിന് തിരിച്ചുപിടിക്കാനുള്ള അവസരവുമാണ്.
വിവിധ വാര്‍ഡുകളില്‍ സുരക്ഷയോട് കൂടിയുള്ള കൊടിക്കലാശമാണ് വാര്‍ഡുകളില്‍ നടന്നത്. മട്ടന്നൂര്‍ സി.ഐ ജോണ്‍, എസ്.ഐ എ.വി ദിനേശ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹമാണ് നഗരത്തിലും മറ്റും ക്യാംപ് ചെയ്തത്.
കൊട്ടിക്കാലാശത്തിനു ശേഷം നടന്ന യു.ഡി.എഫ് കൂട്ടായ്മയില്‍ ലീഗ് നേതാവ് അഡ്വ: പി.വി സൈനുദ്ദീന്‍, എം.ദാമോദരന്‍, വി.എന്‍ മുഹമ്മദ്, ചന്ദ്രന്‍ തില്ലങ്കേരി സംസാരിച്ചു. എല്‍.ഡി.എഫ് യോഗത്തില്‍ പി.ശിവദാസന്‍, പി.ഹരീന്ദ്രന്‍, പി.പുരുഷോത്തമന്‍, എ.ഡി പ്രമോദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."