ഇ.എം.എസ് ആശുപത്രിയില്‍ നൂതന ഡിജിറ്റല്‍ ഫ്ളാറ്റ് ചാനല്‍ കാത്ത്‌ലാബ് സംവിധാനം
പെരിന്തല്‍മണ്ണ: ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ കാര്‍ഡിയോ-ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ സൗകര്യങ്ങളോടെയുള്ള രണ്ടാമത്തെ ആധുനിക ഡിജിറ്റല്‍ ഫ്ളാറ്റ് ചാനല്‍ കാത്ത് ലാബ് ഉദ്ഘാടനം 18ന് നടക്കും. വൈകിട്ട് മൂന്നിന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് കാത്ത് ലാബുള്ള ജില്ലയിലെ ഏക ആശുപത്രിയെന്ന പദവിയും ഇതോടെ ഇ.എം.എസ് ആശുപത്രിക്ക് ലഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ശരീരത്തിന്റെ വിരലറ്റം മുതല്‍ ഏത് ഭാഗത്തേയും രക്തധമനികളിലുണ്ടാകുന്ന തടസങ്ങള്‍ സൂക്ഷ്മതയോടെ കാണാനും തുടര്‍ചികിത്സക്കും പുതിയ സംവിധാനത്തില്‍ കഴിയും. നാല് കോടി രൂപ മുതല്‍ മുടക്കിലാണ് വിവിധോദ്ദേശ കാത്ത് ലാബ് സൗകര്യം ഒരുക്കുന്നത്. റേഡിയേഷന്‍ വളരെ കുറവാണെന്നതും വ്യക്തതയുമാണ് ഇതിനെ വ്യത്യസ്തമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷനാകും. സാങ്കേതിക വിശദീകരണം കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. സി. സോമനാഥനും, പദ്ധതി വിശദീകരണം വി. ശശികുമാറും നല്‍കും. പുതിയ ഡയാലിസിസ് യന്ത്രം ഇ.എം.എസ് മെമ്മോറിയല്‍ ചാരിറ്റബിള്‍ മെഡിക്കല്‍ ട്രസ്റ്റ് ചെയര്‍മാന്‍ എ. വിജയരാഘവന്‍ ഏറ്റുവാങ്ങും. ഇ.എം.എസ് ആശുപത്രി ചെയര്‍മാന്‍ ഡോ. എ. മുഹമ്മദ്, ചാരിറ്റബിള്‍ മെഡിക്കല്‍ ട്രസ്റ്റ് ഹോണററി സെക്രട്ടറി പി.പി വാസുദേവന്‍, വി. ശശികുമാര്‍, കരുണാകരന്‍, ജനറല്‍ മാനേജര്‍ അബ്ദുന്നാസിര്‍, ഡോക്ടര്‍മാരായ സി. സോമനാഥന്‍, സുനില്‍ പിഷാരടി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."