മുറിച്ചിട്ട മരങ്ങള്‍ യാത്രക്ക് തടസമാകുന്നു
ഉരുവച്ചാല്‍: റോഡരികില്‍ മുറിച്ചിട്ട മരങ്ങള്‍ വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാവുന്നു.
ശിവപുരം, കാക്കയങ്ങാട് റോഡില്‍ വെള്ളിലോട് ചാപ്പയിലാണ് കൂറ്റന്‍ മരങ്ങള്‍ മുറിച്ചിട്ടശേഷം നീക്കം ചെയ്യാതെ റോഡരികില്‍ കിടക്കുന്നത്.
വഴിയാത്രക്കാരായ വിദ്യാര്‍ഥികളടക്കം ഈ മരങ്ങള്‍ ഭീഷണിയാവുകയാണ്. കയറ്റവും ഇറക്കവുമുള്ള സ്ഥലത്താണ് മരംമുറിച്ചിട്ടത്. എതിരെ നിന്നു വരുന്ന വാഹനങ്ങള്‍ അപകടത്തിനിടയാവുകയാണ്.
കഴിഞ്ഞ ദിവസം വഴിയാത്രക്കാരനായ വെള്ളിലോട് ചാപ്പയിലെ വപ്പന്‍ഹാജി (68) മരത്തില്‍ തട്ടി വീണ് പരുക്കേറ്റിരുന്നു. സ്വകാര്യ വ്യക്തിയാണ് മരം മുറിച്ചിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. മട്ടന്നൂര്‍-ഇരിട്ടി റോഡ്പണി നടക്കുന്നതിനാല്‍ ഉരുവച്ചാല്‍ ശിവപുരം കാക്കയങ്ങാട് വഴിയാണ് മിക്കവാഹനങ്ങളും ഇരിട്ടി ഭാഗത്തേക്ക് പോവുന്നത്.
തിരക്കേറിയ റോഡിന്റെ അരികില്‍ മുറിച്ചിട്ട മരം ഗതാഗതം തടസപ്പെടുത്തുന്ന നിലയില്‍ തുടരുമ്പോഴും അധികൃതര്‍ ഇതുവരെ വിഷയത്തില്‍ ഇടപെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."