HOME
DETAILS

'മതിലും'കടന്ന് കരിങ്കൊടി

  
backup
December 16 2018 | 03:12 AM

%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b5%8a%e0%b4%9f%e0%b4%bf

മലപ്പുറം: ജനുവരി ഒന്നിനു സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രതിഷേധത്തില്‍ മുങ്ങി. യോഗം ബഹിഷ്‌കരിച്ചു യു.ഡി.എഫ് ജനപ്രതിനിധികള്‍ ഇറങ്ങിപ്പോയി. യോഗത്തിനെത്തിയ മന്ത്രി ജലീലിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 2.45നായിരുന്നു സംഭവം. കനത്ത പൊലിസ് സുരക്ഷയില്‍ ജില്ലാപഞ്ചായത്ത് കെട്ടിടത്തിനു മുന്നില്‍ വന്നിറങ്ങിയ മന്ത്രിക്കെതിരേ കരിങ്കൊടിയുമായി അന്‍പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടിവീണു. പൊലിസ് വലയത്തില്‍ ജില്ലാപഞ്ചായത്ത് കോമ്പൗണ്ടിലേക്കു പ്രവേശിച്ച മന്ത്രിക്കെതിരേ അതിനകത്തു നിലയുറപ്പിച്ചിരുന്ന പ്രവര്‍ത്തകരും കരിങ്കൊടിയുമായെത്തി. പാടുപെട്ടാണ് പൊലിസ് മന്ത്രിയെ സംരക്ഷിച്ചു യോഗം നടക്കുന്ന രണ്ടാം നിലയിലെ കോണ്‍ഫറന്‍സ് ഹാളിലേക്കെത്തിച്ചത്. തുടര്‍ന്നു പൊലിസ് സംരക്ഷണത്തില്‍ യോഗം തുടങ്ങിയതിനു ശേഷവും മുദ്രാവാക്യവുമായി നിലയുറപ്പിച്ച് ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് ലീത്തിവീശി. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളി ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.  യോഗം തുടങ്ങിയതിനു ശേഷമായിരുന്നു യു.ഡി.എഫ് ജനപ്രതിനിധികളുടെ പ്രതിഷേധം. ചടങ്ങില്‍ അധ്യക്ഷനായ കലക്ടര്‍ അമിത് മീണ ഉദ്ഘാടകനായ മന്ത്രിയെ ക്ഷണിച്ചപ്പോള്‍ ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കലിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി യു.ഡി.എഫ് ജനപ്രതിനിധികള്‍ രംഗത്തെത്തുകയായിരുന്നു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി ജലീലിനൊപ്പം വര്‍ഗീയ മതില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നു യോഗത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഉമ്മര്‍ അറക്കല്‍ എഴുനേറ്റുനിന്നു പറഞ്ഞു. തുടര്‍ന്നു യു.ഡി.എഫ് ജനപ്രതിനിധികള്‍ 'മന്ത്രി ജലീല്‍ ഗോ ബാക്ക് ' എന്ന മുദ്രാവാക്യം ഉയര്‍ത്തി വേദിയിലേക്കു കയറിയെങ്കിലും പൊലിസ് തടഞ്ഞു. തുടര്‍ന്നു മുദ്രാവാക്യം വിളികളുമായി യു.ഡി.എഫ് ജനപ്രതിനിധികള്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. സ്റ്റേജില്‍ മന്ത്രിയുടെ കൂടെയിരുന്നിരുന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണനടക്കം ഇറങ്ങിപ്പോയി. യോഗം ബഹിഷ്‌കരിച്ചവര്‍ ജില്ലാപഞ്ചായത്തിനു മുന്‍പില്‍ കുത്തിയിരിക്കുകയും പ്രതിഷേധ സംഗമം നടത്തുകയും ചെയ്തു. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി യു.എ ലത്വീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സി.എച്ച് ജമീല, എ.കെ അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

എം.എല്‍.എമാരും എം.പിമാരും എത്തിയില്ല


മലപ്പുറം: സര്‍ക്കാര്‍ പ്രഖ്യാപിച്ച വനിതാ മതിലിന്റെ സംഘാടനവുമായി ബന്ധപ്പെട്ട യോഗത്തില്‍ ജില്ലയിലെ എം.പിമാരുടെയും എം.എല്‍.എമാരുടെയും അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നു കലക്ടറുടെ അറിയിപ്പുണ്ടായിരുന്നുവെങ്കിലും എം.പിമാരോ ഭരണ, പ്രതിപക്ഷ എം.എല്‍.എമാരോ യോഗത്തിനെത്തിയില്ല. സന്നദ്ധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എല്‍.ഡി.എഫ് അനുകൂല പ്രതിനിധികള്‍, സാമൂഹ്യ-സാംസ്‌കാരിക സര്‍വിസ് സംഘടനകളുമായി ബന്ധപ്പെട്ട വനിതാ പ്രതിനിധികള്‍, ഇടതു രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജില്ലാകലക്ടര്‍ അമിത് മീണ അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പ്രമോദ് ദാസ്, എംഡി.എം വി. രാമചന്ദ്രന്‍, ഇ.എന്‍ മോഹന്‍ദാസ്, എം.എസ്പി കമാന്‍ഡന്റ് യു. അബ്ദുല്‍ കരീം, ഗൗരി ടീച്ചര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ സി.കെ ഹേമലത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്‍, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ പി.എസ് തെസ്‌നീം, ജില്ലാ സാമൂഹ്യനീതി സീനിയര്‍ സൂപ്രണ്ട് കെ. കൃഷ്ണമൂര്‍ത്തി, വിജയലക്ഷ്മി, ഡോ. സംസാദ് ഹൂസൈന്‍, ഹിന്ദു പാര്‍ലമെന്റ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സുരേഷ് വേലായുധന്‍, എ.കെ വേലായുധന്‍, രാജന്‍ തോട്ടത്തില്‍, എം.വി സുബ്രഹ്മണ്യന്‍ പങ്കെടുത്തു.


പ്രതിഷേധ സംഗമം നാളെ


മലപ്പുറം: പ്രളയ ബാധിതര്‍ക്കു നഷ്ടപരിഹാരം കൃത്യമായി എത്തിക്കാത്തതില്‍ പ്രതിഷേധിച്ചും മതേതര കേരളത്തെ വര്‍ഗീയ മതില്‍കെട്ടി വിഭജിക്കാനുള്ള നീക്കത്തിനെതിരേയും നാളെ യു.ഡി.എഫ് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് പടിക്കല്‍ പ്രതിഷേധ സംഗമം നടത്തും. രാവിലെ പത്തിനു കലക്ടറേറ്റ് പടിക്കല്‍ നടക്കുന്ന സമരം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വനിതാ മതിലിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സമരം സംഘടിപ്പിക്കുന്നത്. ആര്യാടന്‍ മുഹമ്മദ്, ഡോ. എം.കെ മുനീര്‍, മറ്റു ഘടകകക്ഷി നേതാക്കള്‍, യു.ഡി.എഫ് എം.എല്‍.എമാര്‍ സംസാരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago