പരാതികള്‍ ഒഴിയുന്നില്ല: റേഷന് 'ചുവപ്പ് ' കാര്‍ഡ്
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടന്നതിനു പിന്നാലെ ആശങ്കകളുടെയും പരാതികളുടെയും പെരുമഴയാണ്. പിങ്ക്, മഞ്ഞ, നീല, വെള്ള വര്‍ണത്തിലുള്ള കാര്‍ഡുകള്‍ ലഭിച്ചവര്‍ക്കെല്ലാം പരാതിയാണ്. കാസര്‍കോട് ജില്ലയിലാണെങ്കില്‍ കന്നഡ കാര്‍ഡ് അച്ചടിക്കാത്ത വിഷയം വേറെയും കിടക്കുന്നു.
പതിനായിരങ്ങളാണു കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ റേഷന്‍ കാര്‍ഡിനു വേണ്ടി കാത്തിരിക്കുന്നത്. ഒരു വിഭാഗം റേഷന്‍ കാര്‍ഡിനു വേണ്ടി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുമ്പോള്‍ റേഷന്‍ കാര്‍ഡ് ലഭിച്ചവര്‍ അക്ഷരതെറ്റടക്കം തിരുത്തി കിട്ടാനുള്ള നെട്ടോട്ടത്തിലാണ്. മുന്നോട്ടായ പിന്നോക്കക്കാര്‍ പിന്നോക്കമാകാന്‍ പരക്കം പായുന്നത് മറ്റൊരു കാഴ്ച.
ചുരുക്കത്തില്‍ ചുവപ്പു കാര്‍ഡ് കണ്ട ഫുട്‌ബോള്‍ കളിക്കാരന്റെ അവസ്ഥയിലാണു ജില്ലയിലെ റേഷന്‍ ഉപഭോക്താക്കള്‍. ഇവരെക്കാള്‍ പൊല്ലാപ്പു പിടിച്ചതു റേഷന്‍ കട നടത്തിപ്പുകാരാണ്.
മുന്‍ഗണനാ പട്ടികയിലേക്കുള്ള സര്‍വേയെടുത്തതും മറ്റും സര്‍ക്കാര്‍ ജീവനക്കാരാണെങ്കിലും നാട്ടുകാരുടെ പരാതിയും പരിഭവവും റേഷന്‍കടയുടമയോടാണ്. 'വടക്കന്‍ കാറ്റ് ' കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത് കുഴഞ്ഞു മറിഞ്ഞ റേഷന്‍ കാര്‍ഡ് പ്രശ്‌നമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."