റേഷന്‍ വിതരണത്തിലും പ്രശ്‌നമുണ്ട്
അരിവിതരണത്തിലും അപാകതകള്‍ സംഭവിക്കുകയാണ്. ബി.പി.എല്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നവര്‍ക്കു മുന്‍പു നല്‍കിയ അരി വിതരണത്തില്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യം കാര്‍ഡുകള്‍ എ.പി.എല്‍ ആയി മാറിയതോടെ വെട്ടികുറക്കുകയും ചെയ്തു. അതേ സമയം പഴയ കാര്‍ഡില്‍ രേഖപ്പെടുത്തിയാണു റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്.
എന്നാല്‍, ഇങ്ങനെ ചെയ്യുമ്പോള്‍ പഴയ കാര്‍ഡിലെ ആനുകൂല്യ പ്രകാരം സാധനങ്ങള്‍ തരേണ്ടതല്ലേയെന്നു കാര്‍ഡുടമകള്‍ ചോദിക്കുന്നുണ്ടെങ്കിലും അതിനു കൃത്യമായ ഉത്തരം നല്‍കാന്‍ റേഷന്‍ കട ജീവനക്കാര്‍ക്കും കഴിയുന്നില്ലെന്നാണ് വസ്തുത.
വിതരണം ചെയ്ത കാര്‍ഡുകളില്‍ തെറ്റുകളുടെ കൂമ്പാരം കടന്നു കൂടുകയും ഈ കാര്‍ഡുകള്‍ ഉപയോഗിക്കാതെ വരുകയും ചെയ്തതോടെ റേഷന്‍ കട ജീവനക്കാരുടെ ജോലി ഭാരവും ഇരട്ടിച്ചു.
പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ കാരണം കാര്‍ഡുടമകള്‍ക്കു പുറമെ റേഷന്‍ കട ജീവനക്കാരും കടുത്ത ദുരിതങ്ങള്‍ അനുഭവിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."