ശബരിമല ദര്‍ശനത്തിന് പോയ ട്രാന്‍സ്ജെന്‍ഡറുകളെ പൊലിസ് തിരിച്ചയച്ചു
എരുമേലി: ശബരിമല ദര്‍ശനത്തിന് പോയ ട്രാന്‍സ് ജെന്‍ഡറുകളെ പൊലിസ് തിരിച്ചയച്ചു. നാലു പേരുടെ സംഘത്തെയാണു തടഞ്ഞത്.
സ്ത്രീവേഷം മാറ്റണമെന്ന പൊലിസിന്റെ ആവശ്യം നിരാകരിച്ചതിനാലാണ് ഇവരെ മടക്കിയയച്ചത്. പിന്നീട് പൊലിസ് സംരക്ഷണയോടെ കോട്ടയത്തേക്ക് തിരിച്ചുപോയി.
കോട്ടയം, എറണാകുളം സ്വദേശികളായ അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരെയാണ് പൊലിസ് തടഞ്ഞത്.
പൊലിസിനെതിരെ രൂക്ഷ ആരോപണങ്ങളാണ് ട്രാന്സ്ജന്ഡറുകള് ഉന്നയിച്ചത്. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കണ്ടാണ് പൊലിസ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് വിവരം. ഏതെങ്കിലും ഭക്തരുടെ സംഘം ഇവരെ തടഞ്ഞാല്‍ അത് സന്നിധാനത്തും നിലയ്ക്കലിലും ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്നാണ് പൊലിസ് പറയുന്നത്. വളരെ സമാധാനത്തോടെ പൊയ്ക്കൊണ്ടിരിക്കുന്ന ശബരിമല തീര്‍ഥാടനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും പൊലിസ് കരുതുന്നു.
അതേസമയം, പൊലിസിനെതിരെ ശക്തമായ ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നത്. ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടപ്പോള്‍ വളരെ മോശമായി പെരുമാറിയെന്ന് അനന്യ പറഞ്ഞു. എരുമേലി സ്റ്റേഷനില്‍ ഡി.വൈ.എസ്.പി മാനസികമായി പീഡിപ്പിച്ചു . ആണ്‍വേഷം ധരിക്കാന്‍ നിര്‍ബന്ധിച്ചു. അതിനു വഴങ്ങിയിട്ടും സുരക്ഷ ഒരുക്കിയില്ല. വനിത പൊലിസ് ഉള്‍പ്പെടെ മോശമായി പെരുമാറിയെന്ന് അനന്യ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."