വിവാഹവേദിയില്‍ നിന്നെത്തി വധൂവരന്മാരുടെ രക്തദാനം
ചെറുവത്തൂര്‍: വിവാഹവേദിയില്‍ നിന്നു വരന് വധുവിനൊപ്പം നേരെയത്തിയത് രക്തദാന ക്യാംപില്‍. ഓര്‍ക്കുളത്തെ ഷിഞ്ചുവാണു ഭാര്യ സ്നേഹയ്ക്കൊപ്പമെത്തി രക്തദാനം നടത്തിയത്.
ബ്ലഡ് ഡൊണേഴ്സ് കേരള ജില്ലാകമ്മിറ്റിയുടെയും ചെറുവത്തൂര്‍ ഫെയ്സ് ബുക്ക് കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് ചെറുവത്തൂരില്‍ ഇന്നലെ രക്തദാന ക്യാംപ് സംഘടിപ്പിച്ചത്.
നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞയുടന്‍ വധൂവരന്മാര് ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന രക്തദാന ക്യാംപിലെത്തി.
ഇരുവരുടെയും കൂടെയെത്തിയ മറ്റ് അഞ്ചുപേരും രക്തം ദാനം ചെയ്തു.
നൂറോളം പേരാണു ക്യാംപില്‍ രക്തം ദാനം ചെയ്തത്. ഡോ.കെ. സുധാകരന് ഉദ്ഘാടനം ചെയ്തു.
സനല്‍ ലാല്‍ അധ്യക്ഷനായി. പി. അരുണ്‍കുമാര്‍, റസാഖ് കേരള, ഗിരീഷ് ചീമേനി, ജയന് ചെറുവത്തൂര്‍, ശരീഫ് മാടാപ്രം, ബിനോയ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."