HOME
DETAILS

അറബ് ലോകത്തെ കോടീശ്വരൻ അൽ വലീദ് രാജകുമാരൻ തന്നെ; തിരിച്ചു പിടിച്ചത് നഷ്‌ടപ്പെട്ട പ്രതാപം

  
backup
December 31 2019 | 12:12 PM

arab-millionaire-shaikh-valeed

റിയാദ്: അറബ് ലോകത്തെ ഏറ്റവും വലിയ ധനാഢ്യൻ സഊദി രാജകുംടുംബാംഗമായ അൽ വലീദ് രാജകുമാരൻ തന്നെ. ഏറ്റവും ഒടുവിലത്തെ ബ്ലൂം ബെർഗ് കോടീശ്വരന്മാരുടെ പട്ടികയിലാണ് അൽ വലീദ് രാജകുമാരനെ ഏറ്റവും വലിയ ധനികനായ തിരഞ്ഞെടുത്തത്. അറബ് ലോകത്തെ ധനികരിൽ 14.7 ബില്യൺ ഡോളർ ആസ്തിയുമായാണ് അൽ വലീദ് രാജകുമാരൻ ഒന്നാമതെത്തിയത്. സ്‌നാപ് ചാറ്റ്, ലിഫ്റ്റ് തുടങ്ങിയ ആഗോള വൻകിട കമ്പനികളിൽ നിക്ഷേപമുള്ള അൽ വലീദ് രാജകുമാരൻ റിയാദ് ആസ്ഥാനമായുള്ള കിങ്‌ഡം ഹോൾഡിങ് കമ്പനി സ്ഥാപകൻ കൂടിയാണ്. നേരത്തെ, അഴിമതിപ്പണം കണ്ടെത്താനുള്ള സഊദി കിരീടാവകാശിയുടെ നീക്കത്തിൽ തടവിലായതോടെ അൽവലീദ് രാജകുമാരന്റെ ബിസിനസ് സാമ്രാജ്യം തകരുന്നതായുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ, ദിവസങ്ങൾ നീണ്ട തടവിന് ശേഷം പുറത്തിറങ്ങിയ അൽ വലീദ് രാജകുമാരന്റെ ബിസിനസ് സാമ്രാജ്യം കൂടുതൽ ശക്തിയോടെ തന്നെ മുന്നേറുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
         സഊദി-എത്യോപ്യൻ കോടീശ്വരനായ മുഹമ്മദ് അൽ അമൂദിയാണ് അറബ് ലോകത്തെ രണ്ടാമത്തെ ധനാഢ്യൻ. 8.66 ബില്യൺ ഡോളർ ആസ്തിയുമായാണ് കോറൽ പെട്രോളിയം ഹോൾഡിംഗ്സ്, മുഹമ്മദ് ഇന്റർനാഷണൽ ഡവലപ്മെന്റ് റിസർച്ച് ആൻഡ് ഓർഗനൈസേഷൻ (മിഡ്രോക്ക്) എന്നീ രണ്ട് കമ്പനികളുടെ ഉടമയായ അൽ അമൂദി രണ്ടാം സ്ഥാനത്തിരിക്കുന്നത്. യൂറോപ്പിലും ഈജിപ്‌തിലും ലക്ഷ്വറി ഹോട്ടൽ ശൃഖലയുള്ള വ്യക്തിയും യൂറോപ്പിലെ ഏറ്റവും വലിയ മിഡിൽ ഈസ്‌റ്റ് റിസർച്ച് ഇൻസ്‌റ്റിറ്റിയൂട്ട്, ലണ്ടൺ മിഡിൽ ഈസ്‌റ്റ് റിസർച്ച് ഇൻസ്‌റ്റിറ്റിയൂട്ട് സ്ഥാപകൻ കൂടിയായ മുഹമ്മദ് അൽ ജാബിർ ആണ് മൂന്നാം സ്ഥാനം നേടിയത്. 7.19 ബില്ല്യൻ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തിയെന്നാണ് കണക്കുകൾ. കഴിഞ്ഞ വര്ഷം ഇംഗ്ളീഷ് പ്രീമിയർ ലീഗ് ടീമിന്റെ വിലക്കെടുത്ത് പ്രസിദ്ധനായ ഈജിപ്‌തിൽ നിന്നുള്ള നാസിഫ് സവിരിസ് 6.86 ബില്യൺ ഡോളറുമായും 6.61 ബില്യൺ ഡോളറുമായി യു എ ഇ യിലെ ഏറ്റവും വലിയ ധനികനായ മാജിദ് അൽ ഫുതിം എന്നിവരുമാണ് അറബ് മേഖലയിലെ കോടീശ്വരന്മാരിൽ ആദ്യ മുൻനിരയിൽ ഉള്ളവർ.
       യു എ ഇ യിലെ ഇന്ത്യക്കാരിൽ ഏറ്റവും ധനികയായി ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്റ്റർ കൂടിയായ എം എ യൂസുഫലി തന്നെയാണ്. 5.34 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തിയെന്നാണ് കണക്കുകൾ. അൽമറായി പാലുൽപ്പന്ന കമ്പനി ഉടമ സുൽത്താൻ അൽകബീർ (5.43 ബില്യൺ ഡോളർ), ഈജിപ്ഷ്യൻ ബിസിനസ് പ്രമുഖൻ നാഗൂയിബ് സവിരിസ് (5.17 ബില്യൺ ഡോളർ) എന്നിവരാണ് അറബ് മേഖലയിൽ നിന്നും പട്ടികയിൽ ഇടം പിടിച്ച പ്രമുഖർ. ഈ വർഷം മാത്രം മധ്യേഷ്യയിലെ ശതകോടീശ്വരന്മാർ അവരുടെ മൊത്തം ആസ്തിയിൽ ഏകദേശം 3 ബില്യൺ ഡോളറാണ് വർദ്ധനവുണ്ടായിക്കിയത്.
       116 ബില്യൺ ഡോളർ ആസ്തിയോടെ ആമസോൺ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജെഫ് ബിസോസ് ആണ് ലോകത്തെ ഏറ്റവും വലിയ ധനികൻ. തൊട്ടു പിന്നിലായി 113 ബില്യൺ ഡോളർ ആസ്തിയുമായി ബിൽ ഗേറ്റ്സും രംഗത്തുണ്ട്. ലോകത്തെ ഏറ്റവും വലിയ ലക്ഷ്വറി ചരക്ക് കമ്പനി ചെയർമാനും സി ഇ ഒ യുമായ ബെർണാഡ് അർനോൾട്ട് ആണ് 106 ബില്യൺ ഡോളർ ആസ്തിയുടെ ലോക കോടീശ്വരന്മാരിൽ മൂന്നാം സ്ഥാനത്തുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ലാസിനിടെ സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂര മർദനം; ഒൻപതാം ക്ലാസുകാരന്റെ തോളെല്ലിന് പരിക്ക്

Kerala
  •  8 days ago
No Image

കെട്ടിടം പൊളിക്കുന്നതിനിടെ നെഞ്ചില്‍ ജാക്ക് ഹാമര്‍ തുളച്ചുകയറി 60കാരന് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

828 മില്യൺ ഡോളർ സംഭാവന; ഗസ്സക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയ രാജ്യമായി യുഎഇ 

uae
  •  8 days ago
No Image

ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐക്ക് കുത്തേറ്റു

Kerala
  •  8 days ago
No Image

അഡ്‌ലെയ്‌ഡിൽ ഓപ്പണർ രാഹുൽ തന്നെ; രോഹിത് മധ്യ നിരയിൽ

Cricket
  •  8 days ago
No Image

വീടുകളില്‍ ആര്‍സിസിബി സ്ഥാപിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്

Tech
  •  8 days ago
No Image

ഗാന്ധി കുടുംബത്തോട് താൻ കാണിച്ച ലോയൽറ്റി, റോയൽറ്റിയായി തിരികെ ലഭിക്കുമെന്നാണ് കരുതുന്നത് '; ഡി കെ ശിവകുമാർ

National
  •  8 days ago
No Image

അൽ സില മറൈൻ ഫെസ്‌റ്റിവൽ ആരംഭിച്ചു

uae
  •  8 days ago
No Image

സർക്കാർ ഓഫീസുകളിലേക്കുള്ള പൊതു പ്രവേശനം തടഞ്ഞതായി കണ്ടെത്തി; മൂന്ന് സർക്കാർ വകുപ്പ് മേധാവികളെ വിമർശിച്ച് ദുബൈ ഭരണാധികാരി

uae
  •  8 days ago
No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  8 days ago