വനംവകുപ്പ് ഉദ്യോഗസ്ഥന് തമിഴ്‌നാട് സര്‍ക്കാര്‍ ഗുഡ് സര്‍വിസ് എന്‍ട്രി
വി.എം ഷണ്‍മുഖദാസ്
കോയമ്പത്തൂര്‍: നാല്‍പ്പത് വര്‍ഷമായി സ്വകാര്യ വ്യക്തി കൈവശം വെച്ച് സ്വകാര്യ ചായക്കമ്പനിക്ക് തേയില കൃഷി നടത്താന്‍ പാട്ടത്തിന് നല്‍കിവന്നിരുന്ന 23,000ഹെക്ടര്‍ വനഭൂമി നിയമപോരാട്ടത്തിലൂടെ പിടിച്ചെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥന് സര്‍ക്കാര്‍ ഗുഡ് സര്‍വിസ് എന്‍ട്രി നല്‍കി ആദരിച്ചു. തിരുനെല്‍വേലി ജില്ലയിലെ കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിന്റെ ബഫര്‍ മേഖലയായി പ്രഖ്യാപിച്ച ഭൂമി സ്വകാര്യ വ്യക്തി സര്‍ക്കാരിന് കൈമാറാന്‍ തയ്യാറാവാതെ കൈവശം വെച്ച് അനുഭവിച്ചു വരികയായിരുന്നു.ഈ ഭൂമിയാണ് 11 വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷം അന്നത്തെ ഡി.എഫ.് ഓ ആയിരുന്ന വെങ്കിടേഷ് ദുരൈരാജ് പിടിച്ചെടുത്ത് കടുവ സങ്കേതത്തോട് ചേര്‍ക്കുകയായിരുന്നു.തിരുനെല്‍വേലി ശിങ്കംപെട്ടി ജമീന്ദാര്‍ കൈവശം വെച്ച ഭൂമി വനംവകുപ്പിന് അനുകൂലമായി കോടതി വിധിയുണ്ടായിട്ടും, ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പിടിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കളക്കാട് ഡി എഫ് ഓ ആയെത്തിയ ഐ എഫ് എസ് ഉദ്യോഗസ്ഥനായ വെങ്കിടേഷ് ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടും കോടതിയില്‍ നിന്നും സ്ഥലം പിടിച്ചെടുക്കാന്‍ ഉത്തരവ് വാങ്ങിച്ചെടുത്തു സ്ഥലം അളന്ന് തിട്ടപ്പെടുത്തി കടുവാസങ്കേതത്തിന്റെ ബഫര്‍ മേഖലയിലേക്ക് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. 1970 മുതല്‍ ഇവിടത്തെ മരങ്ങളെല്ലാം വെട്ടിവെളുപ്പിച്ചു തേയിലക്കൃഷിക്കായിഉപയോഗപ്പെടുത്തിയിരുന്നു.പിന്നീട് ഈ ഭൂമി കൂട്ടി ചേര്‍ത്ത് കടുവ സങ്കേതമാക്കി പ്രഖ്യാപിച്ചെങ്കിലും ഭൂമി വിട്ടു നല്‍കാന്‍ സ്വാകാര്യ ഭൂഉടമ തയാറായില്ല.ഇതിനെതിരെ വനംവകുപ്പ് കേസിന് പോയി അനുകൂലവിധി നേടിയെടുത്തു. ഭൂമി പിടിച്ചെടുക്കാന്‍ പോകുന്ന വനം ഉദ്യോഗസ്ഥരെ ഭീക്ഷണി പെടുത്തി മടക്കി അയയ്ക്കുകയായിരുന്നു ജമീന്ദാരും സംഘവും ചെയ്തിരുന്നത്.എന്നാല്‍ വെങ്കിടേഷ് എത്തിയതോടെ സഹപ്രവര്‍ത്തകന്‍ ഭദ്രസ്വാമിയുമായി കൂടിച്ചേര്‍ന്ന് ഭൂമി പിടിച്ചെടുക്കാന്‍ നടപടിതുടങ്ങി.ഈ മേഖലയിലെ 243 ഗ്രാമങ്ങളിലെ 34,000 കുടുംബങ്ങളിലെ ജനങ്ങളെ ആദ്യം ബോധവല്‍ക്കരിച്ചു. അവരുടെ സഹായത്തോടെയാണ് വനഭൂമി മുഴുവന്‍ പിടിച്ചെടുക്കാന്‍ വെങ്കിടേഷിന് കഴിഞ്ഞത് .വലിയ ഭീക്ഷണി ഉണ്ടായിട്ടും അതൊന്നും വകവെക്കാതെ അദ്ദേഹം പലകോടികള്‍ വിലമതിക്കുന്ന ഭൂമി സര്‍ക്കാറിന്റെതാക്കി മാറ്റി.തമിഴ്‌നാട്ടിലെ പ്രധാന നദികളിലൊന്നായ താമ്രഭരണിയാറ് ഉദ്ഭവിക്കുന്നതും കളക്കാട് മുണ്ടന്‍ത്തുറൈ വനമേഖലയില്‍ നിന്നാണ്.തിരുനെല്‍വേലി ജില്ലയിലെ കൃഷിക്കും,കുടിവെള്ളത്തിനും ഉപയോഗിക്കുന്ന നദിയാണ് താമ്രഭരണി.
കൊടൈക്കനാലില്‍ ആധുനിക ട്രാപ് കാമറകള്‍ സ്ഥാപിച്ചു്് അവിടെ 17 പുലികളുണ്ടെന്ന് കണ്ടെത്തിയതും 2014ല്‍ കൊടൈക്കനാലിനെ വന്യജീവി കേന്ദ്രമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തത് വെങ്കിടേഷാണ്.ഇപ്പോള്‍ കോയമ്പത്തൂര്‍ ഡി എഫ് ഓ ആണ്. ഇടക്ക് വെച്ച് പഠനം മുടങ്ങിയ ഒരുപാട് കാടിന്റെആദിവാസികുട്ടികളെ ഇദ്ദേഹം സ്‌കൂളുകളിലേക്ക് എത്തിക്കാനും അവര്‍ക്ക് സഹായം ചെയ്യാനും സ്വന്തം കൈയില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.ഭാര്യ പ്രിയവെങ്കട്ട് ഇദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായികൂടെത്തന്നെയുണ്ട്.രണ്ട് മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."