HOME
DETAILS

നിയമസഭാ പ്രമേയം: മുഖ്യമന്ത്രിക്കെതിരേ അവകാശലംഘന നോട്ടിസുമായി ബി.ജെ.പി

  
backup
December 31 2019 | 14:12 PM

citizen-ship-niyamasabha-issue-against-bjp

ന്യൂദല്‍ഹി: കേരള നിയമസഭയില്‍ ഇന്ന് പൗരത്വ ഭേദഗതി ബില്ലിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തിനെതിരേ അവകാശ ലംഘന നോട്ടിസ്. ബി.ജെ.പി എം.പി ജി.വി.എല്‍ നരസിംഹ റാവുവാണ് അവകാശലംഘന നോട്ടിസ് നല്‍കിയത്.
മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാര്‍ലമെന്റിന്റെ പരമാധികാരത്തിന് എതിരാണ്. നിയമസഭാ പ്രമേയം ഭരണപരമായ ആശയക്കുഴപ്പത്തിനിടയാക്കുന്നതാണെന്നും അവകാശം ഹനിക്കുന്നതാണെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച ചേരുന്ന അവകാശ സമിതി യോഗം വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തെ ആശങ്കയിലാക്കുന്ന നിയമം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നുമാണ് നിയമസഭയില്‍ പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. രാജ്യമെങ്ങും ആശങ്കയാണ്. പ്രവാസികള്‍ക്കിടയിലും ആശങ്ക ശക്തമാണ്. അതുകൊണ്ട് നിയമം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. രാജ്യത്ത് തന്നെ ആദ്യമായാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഒരു നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്നത്. സര്‍വകക്ഷിയോഗ തീരുമാനം അനുസരിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്താണ് പ്രമേയ അവതരിപ്പിച്ചത്.

അതേ സമയം പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന കേരളത്തിന്റെ പ്രമേയത്തെ ഡി.എം.കെ. സ്വാഗതം ചെയ്തു. ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ഇത്തരം പ്രമേയം പാസാക്കേണ്ട സ്ഥിതിയാണെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ പ്രതികരിച്ചു. സമാന പ്രമേയം പാസാക്കാന്‍ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തയ്യാറാകണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. പൗരത്വഭേദഗതിക്കെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം ശക്തമാണ്. ഡി.എം.കെ പ്രവര്‍ത്തകര്‍ ഇന്നലെ പൊതുഇടങ്ങളില്‍ കോലം വരച്ച് പ്രതിഷേധിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago