HOME
DETAILS

ആരാധനാലയങ്ങളില്‍ വീണ്ടും കവര്‍ച്ച: കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് മോഷണം

  
backup
December 16 2018 | 05:12 AM

%e0%b4%86%e0%b4%b0%e0%b4%be%e0%b4%a7%e0%b4%a8%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81

കാട്ടാക്കട: കൊല്ലംകോണത്ത് ക്ഷേത്രങ്ങളിലും പള്ളിയിലും കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. മണ്ണടി ഭഗവതി ക്ഷേത്രം, തോട്ടുനടക്കാവ് തമ്പുരാന്‍ ക്ഷേത്രം, കൊല്ലംകോണം സി.എസ്.ഐ ചര്‍ച്ച് എന്നിവിടങ്ങളിലെ കാണിക്കവഞ്ചികളാണ് ഇന്നലെ രാത്രി കുത്തിതുറന്നത്. മണ്ണടി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ ഒരു പൂട്ട് മാത്രമാണ് തുറക്കാനായത്. തോട്ടുനടക്കാവ് ക്ഷേത്രത്തിലെ റോഡരികിലിരുന്ന കാണിക്കവഞ്ചിയില്‍ നിന്ന് സി.എസ്.ഐ പള്ളിയുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന വഞ്ചിയില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. വിളപ്പില്‍ശാല പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ പൊട്ടന്‍കാവ് ദേവി ക്ഷേത്രത്തിലെ കാണിക്ക വഞ്ചികുത്തി പൊളിച്ച് 6000 രൂപയും മുതിയാവിള സെന്റ് ആല്‍ബര്‍ട്‌സ് ഫെറോന പള്ളിയുടെ കുരിശടിയില്‍ സ്ഥാപിച്ചിരുന്ന രണ്ട് സി.സി.ടി.വി ക്യാമറയും മോഷണം പോയിരുന്നു. മുതിയാവിള ജങ്ക്ഷനില്‍ ഷെര്‍ളിയുടെ ടെയിലറിങ്ങ് ഷോപ്പ് കുത്തി തുറന്ന് പതിനായിരത്തിലേറെ രൂപയുടെ തുണിത്തരങ്ങള്‍ കൊണ്ട് പോയി. തയ്യലിനൊപ്പം തുണിത്തരങ്ങളും വില്‍പനയുണ്ടിവിടെ. അഞ്ചുതെങ്ങിന്‍മൂട് സ്വദേശി വിനോദിന്റെ റസ്റ്ററന്റ് കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാവ് കടയില്‍ സൂക്ഷിച്ച പഴ്‌സിലുണ്ടായിരുന്ന 12,000രൂപ മോഷ്ടിച്ചുവെന്നാണ് പരാതി. പട്രോളിങ്ങ് ശക്തമല്ലെന്ന പരാതി നിലനില്‍ക്കെയാണ് പട്ടണത്തിന്റെ നാലു കിലോമീറ്റര്‍ ചുറ്റളവിലെ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും കവര്‍ച്ച നടന്നതെന്നത് ശ്രദ്ധേയം. കഴിഞ്ഞ മാസമാദ്യം തൃക്കാഞ്ഞിരപുരത്തും, ആമച്ചലും, നാഞ്ചല്ലൂരുമൊക്കെ ക്ഷേത്രങ്ങളില്‍ വ്യാപകമായി കവര്‍ച്ച നടന്നു. ഈ സംഭവത്തില്‍ ഒരാളെ പിടികൂടിയിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  25 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  25 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  25 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  25 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  25 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  25 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  25 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  25 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  25 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  25 days ago