ഗ്രീന്‍ ഡോം സ്കൂളില്‍ ഇനി വെള്ളം കുടിക്കാനും ബെല്ലടിക്കും
ബാലരാമപുരം: ഗ്രീന്‍ ഡോം പബ്ലിക് സ്കൂളില്‍ ഇനി മുതല്‍ പഠനത്തോടൊപ്പം ആരോഗ്യകാര്യത്തിനു വേണ്ടിയും ബെല്ലടിക്കും. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും വെള്ളം കുടിക്കാനായി മാത്രം പ്രത്യേകസമയം അനുവദിച്ചു കൊണ്ട് വാട്ടര്‍ ബെല്‍ എന്ന പേരിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. വെള്ളം കുടി കുറയുന്നത് കൊണ്ട് ഉണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് സ്കൂളിലെ വിദ്യാര്‍ഥികളേയും അധ്യാപകര്‍ അടക്കമുള്ള ജീവനക്കാരെയും രക്ഷിക്കുകയും വെള്ളം കുടിക്കല്‍ ഒരു ശീലമാക്കിവളര്ത്തുകയുമാണ് പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്. രാവിലെയും വൈകുന്നേരവുമായി രണ്ടു തവണകളിലായി ഇനി മുതല്‍ സ്കൂളില്‍ വാട്ടര്‍ ബെല്‍ മുഴങ്ങും.
വാട്ടര്‍ ബെല്‍ പദ്ധതിയുടെ ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍, ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. സ്കൂള്‍ മാനേജര്‍ ഷക്കീര്‍ വാണിമേല്‍ പദ്ധതി ഉത്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ നസീര്‍ ഗസാലി അധ്യാപകരായ ശ്രീലക്ഷ്മി മന്മദന്, വീണ ആര്.വി, രേഷ്മ എ.എം, സുറുമി ആര്.എസ്, സുരഭി, അശ്വതി രാജ് സ്കൂള്‍ ലീഡര്‍ അഫ്സാന ഫാത്വിമ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."