അടിസ്ഥാന വില നല്‍കി കാപ്പി സംഭരിക്കണം: ഉമ്മന്‍ചാണ്ടി
കല്‍പ്പറ്റ: നെല്‍സംഭരണത്തിന്റെ മാതൃകയില്‍ കാപ്പി കര്‍ഷകരെ സഹായിക്കാനായി അടിസ്ഥാന വില നല്‍കി കാപ്പി സംഭരിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കാപ്പികര്‍ഷകരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കെതിരേ കോഫിസ്‌മോള്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ നടത്തിയ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെല്‍കൃഷിക്കാര്‍ക്ക് താങ്ങായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് താങ്ങുവില നല്‍കി നെല്‍സംഭരണം ആരംഭിച്ചത്. കാപ്പിവില ക്രമാതീതമായി താഴ്ന്നതിനാലും പ്രളയത്തെ തുടര്‍ന്ന് വിളനഷ്ടം ഉണ്ടായതിനാലും കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ഇവരെ രക്ഷപ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് താങ്ങുവിലയും സംഭരണവും പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാര്‍ഷിക പ്രശ്‌നങ്ങള്‍ കേരളത്തില്‍ രൂക്ഷമായിരിക്കുകയാണെന്നും കര്‍ഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന കണ്‍വന്‍ഷനില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ വിശ്വനാഥന്‍ അധ്യക്ഷനായി. മുന്‍മന്ത്രി പി.കെ ജയലക്ഷ്മി, കെ.സി റോസക്കുട്ടി ടീച്ചര്‍, അസോസിയേഷന്‍ സെക്രട്ടറി ഒ.വി അപ്പച്ചന്‍, അഡ്വ. ജോഷി സിറിയക്ക്, പോക്കര്‍ ഹാജി, ഗോകുല്‍ദാസ് കോട്ടയില്‍, പി.പി ആലി, അനില്‍ എസ്. നായര്‍ സംസാരിച്ചു. കാപ്പി കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും കോഫിബോര്‍ഡ് ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. കറുത്തമണി, പ്രശാന്ത് രാജേഷ് ക്ലാസുകളെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."