HOME
DETAILS

കൊയ്ത്തുമെതി യന്ത്രങ്ങളുടെ വരവ്; ഗതികേടിലായത് പരമ്പരാഗത തൊഴിലാളികള്‍

  
backup
December 16 2018 | 05:12 AM

%e0%b4%95%e0%b5%8a%e0%b4%af%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%ae%e0%b5%86%e0%b4%a4%e0%b4%bf-%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

കല്‍പ്പറ്റ: കൊയ്ത്തുമെതി യന്ത്രങ്ങളുടെ വ്യാപക ഉപയോഗം വയനാട്ടില്‍ പരമ്പരാഗത തൊഴിലാളികളെ ഗതികേടിലാക്കി.
കൊയ്ത്തുകാലത്തു പ്രതീക്ഷിച്ച തൊഴിലും വരുമാനവും യന്ത്രങ്ങള്‍ തട്ടിയെടുത്തതിന്റെ വ്യാകുലതയിലാണ് തൊഴിലാളികള്‍. ആധുനിക സംവിധാനങ്ങളുള്ള കംബയിന്‍ഡ് ഹാര്‍വെസ്റ്റര്‍ പാടങ്ങളില്‍ കൊയ്ത്തും മെതിയും പാറ്റലും ഒരേ സമയം നടത്തുമ്പോള്‍ കാഴ്ചക്കാരായി വീടുകളില്‍ കഴിയുകയാണ് ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരടക്കമുള്ള തൊഴിലാളികള്‍. ആദിവാസികളില്‍ത്തന്നെ പണിയ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കാണ് വിളവെടുപ്പിലെ യന്ത്രവല്‍കരണം മൂലം കൂടുതല്‍ തൊഴില്‍ നഷ്ടം. കൊയ്ത്തുകാലത്തു ആഴ്ചകളോളം ലഭിച്ചിരുന്ന ജോലിയാണ് അവര്‍ക്കു നഷ്ടമായത്. ഒന്നോ അതിലധികമോ ഏക്കര്‍ നെല്‍കൃഷിയുള്ളവരില്‍ പലരും കൊയ്ത്തുമെതിക്ക് യന്ത്രങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. തമിഴ്‌നാട്ടിലെ വില്ലുപുരം, സേലം ജില്ലകളില്‍നിന്നു യന്ത്രങ്ങള്‍ കൊണ്ടുവന്നു വാടകയ്ക്കു നല്‍കുന്ന ഏജന്‍സികളുടെ എണ്ണവും ജില്ലയില്‍ വര്‍ധിക്കുകയാണ്. 34-40 ലക്ഷം രൂപ വിലയുള്ളതാണ് കംബയിന്‍ഡ് ഹാര്‍വെസ്റ്റര്‍. എട്ടും പത്തും യന്ത്രങ്ങള്‍ സ്വന്തമായുള്ളവര്‍ തമിഴകത്തു നിരവധിയായാണ്.നഞ്ച വിളവെടുപ്പിനു കാലമായതോടെ 50 ഓളം കംബയിന്‍ഡ് ഹാര്‍വെസ്റ്ററുകളാണ് ജില്ലയിലെത്തിയത്. മണിക്കൂറിനു 2,400 രൂപ വാടക നല്‍കിയാണ് കര്‍ഷകര്‍ യന്ത്രം ഉപയോഗപ്പെടുത്തുന്നത്. ഒരേക്കര്‍ പാടത്തു വിളവെടുപ്പിനു യന്ത്രത്തിനു ഒരു മണിക്കൂര്‍ മതിയാകും. പരമ്പരാഗത രീതിയില്‍ ഒരേക്കര്‍ വയലിലെ നെല്ല് കൊയ്തുമെതിക്കാന്‍ ഒരാഴ്ചയെടുക്കും. പാടത്ത് കൊയ്തിടുന്ന നെല്ല് ഒന്നോ രണ്ടോ ദിവസത്തെ വെയില്‍കൊള്ളിച്ച് ഉണക്കിയശേഷം വാരി കളത്തിലെത്തിച്ചാണ് ഒക്കലിടുന്നത്. ഇതിനു ഏകദേശം 10,000 രൂപ ചെലവാകും. സമയവും ധനവും ലാഭിക്കാന്‍ കഴിയുമെന്നതാണ് കൊയ്ത്തുമെതി യന്ത്രങ്ങളില്‍ കൃഷിക്കാര്‍ ആകര്‍ഷകരാകാന്‍ കാരണം. പരമ്പരാഗത രീതിയില്‍ ദിവസങ്ങളോളം നീളുന്ന ജോലികള്‍ യന്ത്രസഹായത്തോടെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. കൊയ്തിട്ട നെല്ല് അപ്രതീക്ഷിത മഴയില്‍ നശിക്കുന്ന സാഹചര്യവും ഒഴിവാകും. പാടത്ത് കുരവയില്ലാത്ത ഭാഗങ്ങളില്‍ യന്ത്രം ഇറക്കാം. കൊയ്യുന്ന മുറയ്ക്ക് മെതിയും പാറ്റലും നടത്തുന്നതിനാല്‍ നെല്ല് അപ്പോള്‍ത്തന്നെ ചാക്കുകളിലേക്ക് മാറ്റാനും കഴിയും. ജില്ലയില്‍ കൃഷിവകുപ്പിന്റെ ഉടമസ്ഥതയില്‍ മൂന്നു കൊയ്ത്തുമെതി യന്ത്രങ്ങളുണ്ട്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഈ യന്ത്രങ്ങള്‍ അറ്റകുറ്റപ്പണിയുടെ അഭാവത്തില്‍ പലപ്പോഴും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. കംബയിന്‍ഡ് ഹാര്‍വെസ്റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ ജില്ലാ പഞ്ചായത്തും കൃഷിവകുപ്പും ജില്ലയില്‍ ഏതാനും പട്ടികവര്‍ഗ വനിതകള്‍ക്ക് പരിശീലനവും നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  23 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  23 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  23 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  23 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  23 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  23 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  23 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  23 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  23 days ago