മിഠായിത്തെരുവ് നവീകരണം: എസ്.കെ പൊറ്റെക്കാട്ടിനെ വീണ്ടും വായിക്കപ്പെടണമെന്ന്
കോഴിക്കോട്: മിഠായിത്തെരുവില്‍ എം.ജി.എസിന്റെയും രാഘവവാര്യറുടെയും നേതൃത്വത്തില്‍ നവീകരണം നടക്കുന്ന സാഹചര്യത്തില്‍ തെരുവിന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ എസ്.കെ പെറ്റെക്കാട്ടിനെ വീണ്ടും വായിക്കപ്പെടണമെന്ന് എം.എന്‍ കാരശ്ശേരി. എസ്.കെ പൊറ്റെക്കാട്ടിന്റെ 35-ാം ചരമ വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഠായിത്തെരുവിന് അതിന്റേതായ ഒരു പാരമ്പര്യമുണ്ട്. ഇതു നിലനിര്‍ത്തണമെങ്കില്‍ എസ്.കെ പൊറ്റെക്കാട്ടിന്റെ 'ഒരു തെരുവിന്റെ കഥ' ഇവര്‍ വായിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നു സമൂഹത്തില്‍ എഴുത്തുകാര്‍ അപ്രസക്തരാകുന്നുണ്ട്. സമൂഹം എഴുത്തുകാരില്‍ എത്രപേരെ തിരിച്ചറിയുന്നുണ്ട് എന്നതും വസ്തുതയാണ്. അവാര്‍ഡ് നേടുമ്പോഴും മരിക്കുമ്പോഴും മാത്രമാണ് എഴുത്തുകാര്‍ വാര്‍ത്താ പ്രാധാന്യമുള്ളവരാകുന്നത്. അല്ലാത്ത സമയങ്ങളില്‍ മാധ്യമങ്ങള്‍ സമൂഹത്തിലെ മതപുരോഹിതരോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ എസ്.കെ പൊറ്റെക്കാട്ടിന്റെ പങ്ക് നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.കെ സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ടി.വി രാമചന്ദ്രന്‍ അധ്യക്ഷനായി. ചിത്രകാരന്‍ മുത്തുക്കോയ ലക്ഷദ്വീപ് മുഖ്യാതിഥിയായിരുന്നു. ഡോ. അനില്‍ ചേലേമ്പ്ര, എം. സെലീന, കെ. സുധീഷ്, പി.എം.വി പണിക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."