സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍: ജസ്റ്റിസ് ഹേമ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന് മുഖ്യമന്ത്രിയുടെ ചേംബറിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിനൊപ്പം ഓഡിയോ വിഡിയോ പതിപ്പുകളും സമര്‍പ്പിച്ചിട്ടുണ്ട്.
സിനിമാ മേഖലയിലെ പല നടീ നടന്മാരും അപ്രഖ്യാപിത വിലക്കിന് ഇരയാകുന്നു. ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ലോബികളാണ്. ആര് അഭിനയിക്കണം ആര് അഭിനയിക്കരുതെന്ന് തീരുമാനിക്കുന്നത് ഇവരാണെന്നും പ്രമുഖരായ പല നടീ നടന്മാരും ഇപ്പോഴും വിലക്ക് നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിനിമയില്‍ അവസരം ലഭിക്കാനായി നടിമാര്‍ കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും സിനിമ ലൊക്കേഷനുകളില്‍ മദ്യം, മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചലച്ചിത്ര മേഖലയിലെ പരാതി പരിഗണിക്കാന്‍ ട്രൈബ്യൂണല്‍ വേണമെന്നും കുറ്റവാളികളെ നിശ്ചിത കാലത്തേക്ക് സിനിമയില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള അധികാരം ട്രൈബൂണലിന് നല്‍കണമെന്നും നിര്‍ദേശമുണ്ട്.
രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരം ഒരു കമ്മിഷനെ സര്‍ക്കാര്‍ നിയമിച്ചത്. കൊച്ചിയില്‍ നടിക്ക് എതിരേ ആക്രമണം ഉണ്ടായ ശേഷമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കമ്മിഷനെവച്ചത്. ജസ്റ്റിസ് ഹേമക്ക് പുറമെ നടി ശാരദ, കെ.ബി വത്സല കുമാരി എന്നിവരാണ് കമ്മിഷനിലെ അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."