HOME
DETAILS

വന്യമൃഗ ശല്യം: ഒത്തുതീര്‍പ്പിന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തുരങ്കംവയ്ക്കുന്നു

  
backup
December 16 2018 | 05:12 AM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%92%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d

സുല്‍ത്താന്‍ ബത്തേരി: രൂക്ഷമായ വന്യജീവി ശല്യത്തിനെതിരേ വടക്കനാട് ഗ്രാമവാസികള്‍ നടത്തിയ സമരത്തിന്റെ ഒത്തുതിര്‍പ്പ് തീരുമാനങ്ങള്‍ക്ക് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തുരങ്കം വെയ്ക്കുകയാണെന്ന് വാടക്കനാട് ഗ്രാമസംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഗ്രാമസംരക്ഷണ സമിതിയുടെ നേത്യത്വത്തില്‍ പ്രദേശവാസികള്‍ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസിന്റെ മുന്നില്‍ നടത്തിയ നിരാഹാര സമരം മന്ത്രിതല ചര്‍ച്ചയിലാണ് അവസാനിപ്പിച്ചത്. വടക്കനാട് പ്രദേശത്തെ മൂന്ന് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന വനാതിര്‍ത്തിയില്‍ കന്മതിലോ, റെയില്‍ വേലിയോ പണിയാമെന്ന് വനമന്ത്രി ഉറപ്പ് നല്‍കിയതാണ്. ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി ബാലക്യഷ്ണന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഗ്രാമസംരക്ഷണ സമിതി ഭാരവാഹികളും പ്രദേശം സന്ദര്‍ശിച്ച് വിശദമായ പദ്ധതി രേഖ ആറ് മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പ്രദേശത്ത് നടന്ന വന്യജീവി ആക്രമണങ്ങളുടെ കണക്ക്, വന്യജീവികള്‍ക്ക് കടന്നുപോകുന്നതിനായി ഇടനാഴിക്കുള്ള സാധ്യത, വന്യജീവി ആക്രമണങ്ങള്‍ക്ക് ചെലവഴിച്ച് നഷ്ടപരിഹാര തുക തുടങ്ങിയ ചോദ്യങ്ങളുമായി വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കഴിഞ്ഞ ജൂലൈയില്‍ വൈല്‍ഡ് ലൈഫ്‌വാര്‍ഡന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്തിന് മറുപടി നല്‍കാതെ വെച്ച് തമാസിപ്പിക്കുകയാണ്. അന്തരിച്ച വയനാട് എം.പി, എം.ഐ ഷാനവാസ് പ്രദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയും വടക്കനാടിലെ വന്യജീവി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി അനുവദിച്ചിരുന്നു. പണയമ്പം നാലാംമൈല്‍ ഭാഗത്തും പഴേരി മണലാടി റോഡിലും രണ്ട് ഗെയ്റ്റുകള്‍ സ്ഥാപിക്കനായി ഈ തുക സംരക്ഷണ സമിതി നിര്‍ദേശിച്ചത്.  എന്നാല്‍ ഇതിനും വനം വകുപ്പ് തടസവാദം ഉന്നയിച്ചുവെന്നും സമരസമിതി ഭാരവാഹികള്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് മൂന്നാം ഘട്ട സമരത്തിനായി സമിതി തയാറെടുക്കുന്നതെന്നും ഇതിന്റെ ഭാഗമായി 23ന് നടക്കുന്ന കണ്‍വന്‍ഷനില്‍ മൂന്നാം ഘട്ട സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ഫാ. ജോബി, ബെന്നി കൈനികല്‍, വെള്ളക്കെട്ട് കരുണകരന്‍, കുര്യക്കോസ്, പ്രേമന്‍ എന്നിവര്‍ പങ്കെടുത്തു. വടക്കനാട് മേഖലയിലെ രൂക്ഷമായ വന്യമൃശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപെട്ട് ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഒന്നാം ഘട്ട സമരവും മെയ് മാസത്തില്‍ രണ്ടാം ഘട്ട സമരവും വന്യജീവിസങ്കേതം മേധാവിയടെ കാര്യാലത്തിന് മുന്നില്‍ നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  a month ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  a month ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  a month ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  a month ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  a month ago