നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ 126ാം ഭരണഘടനാ ഭേദഗതി ബില്ലിന് സ്ഥിരീകരണം നല്‍കുന്നതിനായി ചേര്‍ന്ന 14ാം കേരളനിയമസഭയുടെ പ്രത്യേകസമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇന്നലെ ഒരു ദിവസത്തേക്ക് മാത്രം ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ ഒരു സ്റ്റാറ്റിയൂട്ടറി പ്രമേയവും ചട്ടം 118 പ്രകാരമുള്ള രണ്ടു ഗവണ്‍മെന്റ് പ്രമേയങ്ങളും സഭ പാസാക്കി.
ലോക്‌സഭയിലും നിയമസഭകളിലും നിലവിലുള്ള പട്ടികജാതി-വര്‍ഗ സംവരണം പത്തു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനുള്ള സ്റ്റാറ്റിയൂട്ടറി പ്രമേയം സഭ ഐകകണ്‌ഠ്യേന അംഗീകരിച്ചു. എന്നാല്‍ ആംഗ്ലോ ഇന്ത്യന്‍ സംവരണ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കാത്തതിലുള്ള പ്രതിഷേധവും സഭ രേഖപ്പെടുത്തി. ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം തുടരണമെന്ന് സഭ ഒന്നടങ്കം പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നും ചട്ടം 118 പ്രകാരമുള്ള പ്രമേയത്തിലൂടെ സഭ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
എന്നാല്‍ അന്തരിച്ച മുന്‍മന്ത്രി തോമസ് ചാണ്ടിക്ക് അനുശോചനം രേഖപ്പെടുത്താതെയാണ് ഇന്നലെ സഭ പിരിഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് കെ.എസ് ശബരീനാഥന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. എന്‍.സി.പി സംസ്ഥാന കമ്മിറ്റിയും സംഭവത്തില്‍ പ്രതിഷേധിച്ചു. പെട്ടെന്ന് തീരുമാനിച്ച സമ്മേളനമായതിനാലാണ് ചരമോപചാരം നിര്‍വഹിക്കാന്‍ കഴിയാത്തതെന്നും അടുത്ത സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ തോമസ് ചാണ്ടിക്ക് എല്ലാവിധ ആദരവോടുകൂടി ചരമോപചാരം അര്‍പ്പിക്കുമെന്നും സ്പീക്കര്‍ നിയമസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."