ആംഗ്ലോ ഇന്ത്യന്‍ സംവരണം തുടരണമെന്ന് കേരളം
തിരുവനന്തപുരം: രാജ്യത്ത് നാളിതുവരെ ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് ലഭിച്ചുവരുന്ന സംവരണം തുടര്‍ന്നും ലഭിക്കാനാവശ്യമായ ഭരണഘടനാ ഭേദഗതിക്കായി അടിയന്തര നടപടി സ്വീകരണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കി. നിയമസഭയിലും ലോക്സഭയിലുമുള്ള ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം തുടരണമെന്ന് സഭ ഒന്നടങ്കം പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ചട്ടം 118 പ്രകാരം മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. വിദ്യാഭ്യാസപരമായി ദീര്‍ഘകാലം പിന്നാക്കാവസ്ഥ അനുഭവിച്ച വിഭാഗങ്ങള്‍ക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാമൂഹിക സാമ്പത്തിക നീതി ലഭ്യമാകണമെങ്കില്‍ എല്ലാ തലങ്ങളിലും മതിയായ പ്രാതിനിധ്യം പ്രത്യേകമായി ഉറപ്പുവരുത്തേണ്ടത് ഒരു തുടര്‍ ആവശ്യമാണ്. അതിന്റെ ഭാഗമായാണ് ഈ ഭരണഘടനാ ഭേദഗതി പാസാക്കുന്നതിന്റെ ആവശ്യം ഉയര്‍ന്നു വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."