മാക്കേകടവ്-നേരേകടവ് പാലം നിര്‍മാണവും സൗജന്യ കടത്തുവള്ളവും നിലച്ചു
പൂച്ചാക്കല്‍: മാക്കേക്കടവ്-നേരേകടവ് പാലം നിര്‍മാണം നിലച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് നടത്തിയ സൗജന്യ കടത്ത് സര്‍വിസും നിലച്ചു. തുറവൂര്‍-പമ്പ സംസ്ഥാന പാതയുടെ ഭാഗമായി 100 കോടി രൂപ ചെലവില്‍ നിര്‍മാണം നടക്കുന്ന മാക്കേക്കടവ്-നേരേകടവ് പാലമാണ് പാതിവഴിയില്‍ നില്‍ക്കുന്നത്. പാലം നിര്‍മാണ ആവശ്യങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നതിനാലാണ് നിര്‍മാണം നിലച്ചത്. പാലം നിര്‍മാണത്തിന് മുന്‍പ് ഇവിടെ ജങ്കാര്‍ സര്‍വിസായിരുന്നു. ജങ്കാര്‍ നിലച്ചതോടെ ഉദയനാപുരം-തൈക്കാട്ടുശേരി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്കായി ഒരു സൗജന്യ കടത്ത് വള്ളം ഉണ്ടായിരുന്നു. അതും അടുത്തിടെ നിലച്ചു. തുടര്‍ച്ചയായി കടത്ത് വള്ളത്തിന് നല്‍കാന്‍ പഞ്ചായത്തിന് പണം ഇല്ലാത്തതിനെ തുടര്‍ന്നാണ് സൗജന്യ കടത്ത് നിലക്കാന്‍ കാരണം. ഇപ്പോള്‍ സ്വകാര്യ വള്ളങ്ങളാണ് കടത്ത് നടത്തുന്നത്. മാക്കേക്കടവ്-നേരേകടവ് ഫെറികള്‍ക്കു തെക്കുഭാഗത്തായി താല്‍കാലിക ജെട്ടി സ്ഥാപിച്ച് ജങ്കാര്‍ സര്‍വിസിന് ആലോചനകളുണ്ട്. യാത്രാസുരക്ഷിതത്വവും പഞ്ചായത്തിനുള്ള വരുമാനവുമാണ് ഇത് ലക്ഷ്യമിടുന്നത്. പാലം നിര്‍മാണം തുടങ്ങിയപ്പോള്‍ മാക്കേക്കടവിനു വടക്ക് മണപ്പുറം-ചെമ്മനാകരി ഫെറിയില്‍ ജങ്കാര്‍ സര്‍വിസിന് പദ്ധതിയിട്ട് മണപ്പുറത്ത് ജങ്കാര്‍ ജെട്ടി നിര്‍മാണം തുടങ്ങിയെങ്കിലും അത് അധികൃതര്‍ ഉപേക്ഷിച്ചു. മാക്കേക്കടവിന് തെക്ക് തവണക്കടവ്-വൈക്കം ഫെറിയില്‍ ഒരു ജങ്കാര്‍ സര്‍വിസുണ്ട്. മുന്‍പ് രണ്ടെണ്ണം ഉണ്ടായിരുന്നു. മാക്കേക്കടവ് പാലം നിര്‍മാണം അനിശ്ചിതമായി നീളവെ മാക്കേക്കടവില്‍ ജങ്കാര്‍ സൗകര്യം വന്നാല്‍ പാലം നിര്‍മാണത്തില്‍ ശ്രദ്ധ കുറയരുതെന്നും പാലമാണ് പ്രധാനമെന്നും യാത്രക്കാര്‍ പറയുന്നു.
മാക്കേകടവ് പാലം; കണ്ടിജന്‍സിക്കായി കാത്തിരിപ്പ്
മാക്കേക്കടവ്-നേരേകടവ് പാലം നിര്‍മാണത്തിന് കണ്ടിജന്‍സി ചാര്‍ജിന് റവന്യൂ വകുപ്പ് സര്‍ക്കാരില്‍ അപേക്ഷ നല്‍കി അനുമതി കാത്തിരിക്കുന്നു. സര്‍ക്കാര്‍ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് സാമൂഹ്യ പ്രത്യാഖ്യാത പഠനം ഉള്‍പ്പെടെയുള്ള അനുബന്ധ പ്രവര്‍ത്തന ചെലവുകള്‍ക്ക് കണ്ടിജന്‍സി ചാര്‍ജ് അനുവദിക്കണം.
ഇതിന് സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ്. ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തുടര്‍ന്ന് സാമൂഹ്യ പ്രത്യാഖ്യാത പഠനം ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കാനാകുമെന്നും അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."