HOME
DETAILS
MAL
ഭരണഘടനയെ സംരക്ഷിക്കേണ്ടവര്‍ കൃത്യവിലോപം നടത്തുന്നു: മന്ത്രി കടന്നപ്പള്ളി
backup
December 16 2018 | 06:12 AM
കണ്ണൂര്‍: ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കേണ്ടവരാണ് കൃത്യവിലോപം നടത്തുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്.
പൊലിസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനയെ ലംഘിക്കുന്നത് പരമാധികാരത്തെ ലംഘിക്കുന്നതിന് തുല്യമാണ്. ഭരണഘടന ലംഘനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതിനു ബോധവല്‍ക്കരണം വേണമെന്നും മന്ത്രി വ്യക്തമാക്കി. യു. ഭാസ്കരന് അധ്യക്ഷനായി. സി.കെ നാരായണന് മുഖ്യപ്രഭാഷണം നടത്തി. ഡിവൈ.എസ്.പി പി.പി സദാനന്ദന് മുഖ്യാതിഥിയായി. ഫാത്തിമ വാഴയില്‍, പി.വി രാജേഷ്, കെ.വി കൃഷ്ണന്, എന്‍. ചന്ദ്രന്, കെ.വി മുഹമ്മദ് അഷ്റഫ്, പി. രവി, ഒ.വി ജനാര്ദനന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."