മറൈന്‍ഡ്രൈവ് ഇന്ന് പ്രതിഷേധക്കടലാകും
കൊച്ചി: പൗരത്വ രജിസ്റ്റര്‍, പൗരത്വനിയമ ഭേദഗതി എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനകളുടെ കോ ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സംയുക്ത പ്രതിഷേധ റാലിയും സമര പ്രഖ്യാപന കണ്‍വന്‍ഷനും ഇന്ന് എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കും. വൈകിട്ട് മൂന്നിന് വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ചെറുജാഥകള്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍നിന്ന് സമ്മേളന നഗരിയായ മറൈന്‍ഡ്രൈവിലേക്ക് പുറപ്പെടും. തുടര്‍ന്ന് നടക്കുന്ന സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ മുസ്‌ലിം സംഘടനകളുടെ നേതാക്കളും വിവിധ മത നേതാക്കളും ജനപ്രതിനിധികളും സംസാരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്‌ലാമി, കെ.എന്‍.എം മര്‍ക്കസുദഅ്‌വ, മുസ്‌ലിംലീഗ്, കെ.എം.ഇ.എ, എം.ഇ.എസ്, എം.എസ്.എസ്, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍, എറണാകുളം ജില്ലാ ജമാഅത്ത് കൗണ്‍സില്‍, മഹല്ല് കോഓഡിനേഷന്‍ കമ്മിറ്റി, വിവിധ ജമാഅത്ത് കൗണ്‍സിലുകള്‍ എന്നിവര്‍ സംയുക്തമായാണ് പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിക്കുന്നത്.
റാലിയിലും സംഗമത്തിലും പങ്കെടുക്കാന്‍ വരുന്നവര്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് സമീപവും മണപ്പാട്ടിപറമ്പിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ചെറുജാഥകളായി സമ്മേളനം നടക്കുന്ന മറൈന്‍ഡ്രൈവില്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു. ജാഥ നടത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ ഹൈക്കോടതി നിര്‍ദേശം പാലിച്ചുകൊണ്ടുള്ളതാകണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജിഗ്നേഷ് മേവാനിയും പ്രശാന്ത് ഭൂഷണും മുഖ്യാതിഥികള്‍
കൊച്ചി: സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ദലിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനി എന്നിവര്‍ മുഖ്യാതിഥികളായി പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ നേതാക്കളായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ടി.പി അബ്ദുല്ലക്കോയ മദനി, ചേലക്കുളം അബുല്‍ ബുഷറ മൗലവി, എം.ഐ അബ്ദുല്‍ അസീസ്, സി.പി ഉമര്‍ സുല്ലമി, ടി.കെ അഷറഫ്, ഹമീദ് വാണിയമ്പലം, നജീബ് മൗലവി, ഫസല്‍ ഗഫൂര്‍ സംസാരിക്കും. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, എ.എം ആരിഫ്, കെ.പി.എ മജീദ്, എം.എല്‍.എമാര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരും സമ്മേളനത്തെ അഭിസംബോധന ചെയ്യും.
പ്രതിഷേധ റാലിയുടെ പ്രചാരണാര്‍ഥമുള്ള വിളംബര ജാഥ ഇന്നലെ നടന്നു. 1001 ഇരുചക്രവാഹനങ്ങള്‍ പങ്കെടുത്ത ജാഥ വൈകിട്ട് നാലിന് ആലുവ ഹെഡ്‌പോസ്റ്റ് ഓഫിസിന് സമീപമുള്ള ഗാന്ധി സ്‌ക്വയറില്‍നിന്ന് പുറപ്പെട്ട് എറണാകുളം രാജേന്ദ്രമൈതാനിക്ക് സമീപം ഗാന്ധി പ്രതിമക്ക് മുന്നില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."