HOME
DETAILS
MAL
പ്രതിഷേധ പ്രകടനത്തിനു നേരെ സി.പി.എം ആക്രമണം: രണ്ടുപേര്‍ക്ക് പരുക്ക്
backup
August 06 2017 | 21:08 PM
നടുവണ്ണൂര്‍: റീജ്യനല്‍ സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പ് സി.പി.എം ഗുണ്ടകള്‍ കൈയേറിയതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരേ സി.പി.എം ആക്രമണം അഴിച്ചുവിട്ടു.
രണ്ടു യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഇന്നലെ രാത്രി തിരുവോട് നടന്ന പ്രകടനമാണ് പത്തോളംസി.പി.എം ഗുണ്ടകള്‍ കൈയേറിയത്. പ്രകടനത്തിനു പിന്നിലൂടെ വന്നു ആക്രമിക്കുകയായിരുന്നു.
പരുക്കേറ്റ എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ആദില്‍, ബിയേഷ് തിരുവോട് എന്നിവരെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."