ജില്ലയില്‍ മുദ്രപ്പത്രങ്ങള്‍ക്ക് ക്ഷാമം: 500ന്റെ പത്രം ഉപയോഗിക്കേണ്ട സ്ഥിതി
അമ്പലവയല്‍: ജില്ലയില്‍ 100 രൂപയുടേയും 50 രൂപയുടേയും മുദ്രപ്പത്രങ്ങള്‍ക്ക് കടുത്തക്ഷാമം. 100 രൂപയുടെ മുദ്രപ്പത്രം കിട്ടാതായിട്ട് ഏകദേശം ഒരു മാസമായി. പകരം 50 രൂപയുടെ പത്രമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്.
അതും കിട്ടാതായിട്ട് ആഴ്ചകളായി. ബാങ്കില്‍ നിന്ന് ലോണെടുക്കാനും, കരാറുകള്‍ എഴുതാനും വിവിധ ഇടപാടുകള്‍ക്കായും മുദ്രപ്പത്രങ്ങള്‍ അനിവാര്യമാണ്.
ചെറിയ മൂല്യത്തിന്റെ മുദ്രപേപ്പര്‍ കിട്ടാത്തതിനാല്‍ വലയുകയാണ് ജനം. കെ.എസ്.എഫ്.ഇയില്‍ സത്യവാങ്മൂലം നല്‍കാന്‍ 20, 50, 200 രൂപയുടെ മുദ്രപ്പത്രങ്ങളാണ് ഉപയോഗിക്കുന്നത്.
ഇവ ഇപ്പോള്‍ ലഭ്യമല്ല. തന്മൂലം 20, 50, 100 രൂപയുടെ സ്ഥാനത്ത് 500 രൂപയുടെ മുദ്രപ്പേപ്പര്‍ ഉപയോഗിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാവുകയാണ്. ബത്തേരിയില്‍ കിട്ടുന്ന ഏറ്റവും ചെറിയ പത്രം 500 രൂപയുടേതാണ്.
കൂലിപ്പണിക്കാരായ ആളുകള്‍ 50രൂപക്കു പകരം 500 മുടക്കി മുദ്രപ്പത്രം വാങ്ങിക്കേണ്ട ഗതികേടിലാണ്. ജനങ്ങള്‍ ഇത്രയും ബുദ്ധിമുട്ടിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ജില്ലാ ട്രഷറിയുമായി ബന്ധപ്പെട്ടപ്പോള്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ ചെറിയ തുകയുടെ മുദ്രപ്പത്രം സ്‌റ്റോക്കില്ല എന്ന മറുപടിയാണ് ലഭിച്ചതെന്ന് ആധാരമെഴുത്ത് അസോസിയേഷന്‍ വയനാട് ജില്ലാസെക്രട്ടറി പി.കെ രാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."