ക്ലോറിന്‍ വാതക സിലിണ്ടര്‍ നിര്‍വീര്യമാക്കി
തളിപ്പറമ്പ്: ചോര്‍ച്ചയുണ്ടായ വാട്ടര്‍ അതോറിറ്റി തളിപ്പറമ്പ് ഡിവിഷന് ഓഫിസിലെ ക്ലോറിന്‍ വാതക സിലിണ്ടര്‍ നിര്‍വീര്യമാക്കി. ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സില്‍ നിന്നെത്തിയ ഹെഡ് ക്രാഫ്റ്റ്സ്മാന്‍ നസീര്‍ കുഞ്ഞിയുടെ നേതൃത്വത്തില്‍ ഫയര്‍സേഫ്റ്റി ഓഫിസര്‍ സജീവ്കുമാര്‍, മെയിന്റനന്‍സ് ഓഫിസര്‍ സതീശന്, ടെക്നിക്കല്‍ ഹെഡ് ബാബു ജോസഫ് എന്നിവരാണ് സിലിണ്ടര്‍ നിര്‍വീര്യമാക്കിയത്.
വെള്ളിയാഴ്ച രാത്രി 8.45 ഓടെയാണ് ഫാറൂഖ് നഗര്‍ വാട്ടര്‍ അതോറിറ്റി തളിപ്പറമ്പ് ഡിവിഷന് ഓഫിസ് പരിസരത്ത് ക്ലോറിന്‍ വാതക ചോര്‍ച്ചയുണ്ടായത്. രാത്രി അഗ്നിശമനസേന താല്‍ക്കാലികമായി സിലിണ്ടര്‍ അടച്ച് മണ്ണില്‍ കുഴിച്ചിടുകയായിരുന്നു. ഇത് പുറത്തെടുത്ത് കുമ്മായം കലക്കിയ വെള്ളത്തില്‍ ലയിപ്പിച്ചാണ് നിര്‍വീര്യമാക്കിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന 15 ഓളം പേര് വീടുകളിലേക്ക് തിരിച്ചെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."