സെറിബ്രല്‍ പാള്‍സി ബാധിച്ച 31കാരന് ഇനി ന്യായാധിപന്
പൂനെ: ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിച്ച പൂനെ സ്വദേശി നിഖില്‍ പ്രസാദ് ബാജി പൊരുതി ജയിച്ചത് ന്യായാധിപനാകാനുള്ള പരീക്ഷ. ഇനി നീതിക്ക് വേണ്ടി പോരാടുന്നവര്‍ക്കായി കോടതിയില്‍ നിഖിലുമുണ്ടാകും. മൂന്ന് ഘട്ടങ്ങളായി നടന്ന ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് ആന്‍ഡ് സിവില്‍ ജഡ്ജ് ജൂനിയര്‍ ഡിവിഷന് പരീക്ഷ ജയിച്ചാണ് നിഖില്‍ ഈ നേട്ടം കൈവരിച്ചത്.
ചെറുപ്പം മുതലേ പൊളിറ്റിക്കല്‍ സയന്‍സിനോടും കോടതി വിഷയങ്ങളോടും താല്പര്യം പ്രകടിപ്പിച്ചിരുന്ന നിഖില്‍ ഗുജറാത്ത് നാഷണല്‍ യൂനിവേഴ്സിറ്റിയില്‍ നിന്നാണ് ബിരുദമെടുത്തത്. തുടര്‍ന്ന് ശിവാജി നഗര്‍ ജില്ലാ കോടതിയിലും ഡെബറ്റ് റിക്കവറി ട്രിബ്യൂണലിലും അഞ്ചു വര്‍ഷം നിയമം അഭ്യസിച്ചു. തന്റെ ഉള്ളില്‍ കുറവുകള്‍ മാത്രമേയുള്ളൂ എന്ന ചിന്തിക്കുന്നവര്‍ ജീവിതത്തില്‍ ഒന്നും നേടിയിട്ടില്ലെന്ന് പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങിനെ ഉദാഹരിച്ച് നിഖില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."