പണിതിട്ടും തീരാതെ അയിലം റോഡ്
ആറ്റിങ്ങല്‍: അയിലം പാലത്തിലേക്കുള്ള റോഡിന്റെ പണി തീര്‍ത്ത് പാലം ഗതാഗത സജ്ജമാക്കി കഴിഞ്ഞ ദിവസം തുറന്നു കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഇത്തവണയും പറ്റിക്കപ്പെട്ട നിലയിലാണ് നാട്ടുകാര്‍. പാലത്തിന്റെ പെയിന്റിങ് കഴിഞ്ഞ ദിവസം തുടങ്ങിയെങ്കിലും ടാറിങ് ഇനിയും തുടങ്ങിട്ടിയില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല.
ജൂണില്‍ പാലം തുറക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതിനിടെയാണ് അടുത്തിടെ ഡിസംബര്‍ 15ന് പാലം പണിതീര്ക്കുമെന്നും തുറക്കുമെന്നും പ്രഖ്യാപനം വന്നത്. പാലത്തിലേക്കുള്ള പാതകളില്‍ ടാറിടുന്നതും ഉദ്ഘാടനത്തിനും കാക്കാതെ നേരത്തേ തന്നെ പാലത്തിലൂടെ വാഹനങ്ങളും ഓടി തുടങ്ങിയിരുന്നു.
ഈ സാഹചര്യത്തിലാണ് പണി വേഗത്തിലാക്കാനും ഉദ്ഘാടനം ഉടന്‍ തന്നെ നടത്താനും തീരുമാനമായത്. ഇതാണ് വീണ്ടും പാളിയത് വാമനപുരം ആറിന് കുറുകെ ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ മുദാക്കലിനെയും ആറ്റിങ്ങല്‍ മണ്ഡലത്തിലെ പുളിമാത്ത് പഞ്ചായത്തിനെയും ബന്ധിപ്പിച്ചു കൊണ്ട് 2011ല്‍ നിര്‍മ്മാണം തുടങ്ങിയ പാലത്തിന് 25. 32മീറ്ററാണ് ഉയരം പത്തര മീറ്ററാണ് വീതി പാലം തുറന്നാല്‍ പുളിമാത്ത്, നഗരൂര്‍, ഗ്രാമപഞ്ചായത്തുകളിലുള്ളവര്ക്കും കിളിമാനൂര്‍, കല്ലറ മേഖലകളിലുള്ളവര്‍ക്കും വാഹനത്തിരക്കില്‍ പെടാതെ എളുപ്പത്തില്‍ ആറ്റിങ്ങലിലേക്കും മറ്റുമെത്താനും കഴിയും. പണി തുടങ്ങി കാലങ്ങളായിട്ടും പാലം ഗതാഗത സജ്ജമാകാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍. എന്നാല്‍ പാലത്തിന്റെ കൈവരിയിലെ പെയിന്റിങ് പണികള്‍ തുടങ്ങിയതായും ടാറിങ് തിങ്കളാഴ്ച തുടങ്ങുമെന്നും ബി. സത്യന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."