കണിയാമ്പറ്റ സര്‍വിസ് സഹ. ബാങ്ക് തെരഞ്ഞെടുപ്പ്
കല്‍പ്പറ്റ: കണിയാമ്പറ്റ സര്‍വിസ് സഹ. ബാങ്ക് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച ലീഗ് വിമതനെയും വിമതന് വോട്ട് ചെയ്ത നേതാവിനെയും മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് സസ്പെന്‍ഡ് ചെയ്തു.
വിമതനെതിരേ ശക്തമായ നടപടി വേണമെന്ന പ്രാദേശിക മുസ്ലിംലീഗ് കമ്മിറ്റിയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നെല്ലോളി അഹമ്മദ്, ഇയാള്‍ക്ക് വോട്ട് ചെയ്ത ബാങ്കിന്റെ മുന്‍ വൈസ് പ്രസിഡന്റ് കെ.കെ മുത്തലിബ് എന്നിവരെയാണ് പുറത്താക്കിയത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍ദേശം ലംഘിച്ച് വിമതനായി മത്സരിച്ച യൂത്ത്കോണ്‍ഗ്രസ് കണിയാമ്പറ്റ മണ്ഡലം മുന്‍ പ്രസിഡന്റ് കെ.എ രമേശനെ തെരഞ്ഞെടുപ്പ് നടന്ന ജൂലൈ 11നു തന്നെ കോണ്‍ഗ്രസ് നേതൃത്വം സസ്പെന്‍ഡ് ചെയ്തിരുന്നു.
കോണ്‍ഗ്രസ് നേതാവ് പി.കെ ജോര്‍ജും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തിരുന്നില്ല. തന്മൂലം ഇദ്ദേഹത്തെയും പുറത്താക്കിയിട്ടുï്. കോണ്‍ഗ്രസ്, ലീഗ് വിമതന്മാര്ക്കായിരുന്നു തെരഞ്ഞെടുപ്പില്‍ വിജയം. ജെ.ഡി.യു. അംഗങ്ങളും വിമതന്മാര്ക്കാണ് വോട്ട് ചെയ്തത്.
ഇവര്‍ക്കെതിരെ ജെ.ഡി.യു നേതൃത്വം നടപടി എടുത്തിട്ടില്ല. 11 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് ബാങ്കിനുള്ളത്. കോണ്‍ഗ്രസ് 5, മുസ്ലിംലീഗ് 4, ജെ.ഡി.യു 2 എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫിലെ ധാരണ പ്രകാരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ കൈമാറ്റം ചെയ്യാനായി നടത്തിയ തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികളെ തള്ളി വിമതര്‍ വിജയിച്ചത്. ആദ്യ രïര വര്‍ഷം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും വൈസ് പ്രസിഡന്റ് സ്ഥാനം ലീഗിനുമായിരുന്നു.
രïാം പകുതിയില്‍ പ്രസിഡന്റ് പദവി ലീഗിനും വൈസ് പ്രസിഡന്റ് പദവി കോണ്‍ഗ്രസിനുമാണ് ലഭിക്കേïത്. കോണ്‍ഗ്രസ് വൈത്തിരി ബ്ലോക്ക്കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ ജോര്‍ജായിരുന്നു മുന്‍ പ്രസിഡന്റ്, ലീഗിലെ കെ.കെ മുത്തലിബ് വൈസ് പ്രസിഡന്റും. ഇവര്‍ രാജിവച്ച ഒഴിവിലേക്കാണ് ജൂലൈയില്‍ തെരഞ്ഞെടുപ്പ് നടന്നത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വൈജയന്തി പുഷ്പദത്തനായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി.
ഇവര്‍ക്കെതിരെയാണ് കെ.എ രമേശന് മത്സരിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗില്‍ നിന്ന് വി.എസ് സിദീഖും നെല്ലോളി അഹമ്മദും മത്സരിച്ചു.
ലീഗ് പഞ്ചായത്ത് കമ്മിറ്റി നിര്‍ദേശിച്ചത് വി.എസ് സിദീഖിനെയായിരുന്നു. എന്നാല്‍ വിപരീതമായാണ് തെരഞ്ഞെടുപ്പില്‍ അംഗങ്ങള്‍ വോട്ട് ചെയ്തത്. ഇതേതുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ ഇപ്പോള്‍ നടപടിയുïായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."