നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: നിയമ നിര്‍മാണത്തിന് പ്രധാന്യം നല്കുന്ന, പതിനാലാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 13 ദിവസം ചേരുന്ന സഭയില്‍, 10 ദിവസം നിയമനിര്‍മാണത്തിനും രണ്ടുദിവസം അനൗദ്യോഗിക കാര്യങ്ങള്‍ക്കും ഒരുദിവസം ധനകാര്യ ഉപധനാഭ്യര്ഥനയ്ക്കുമായാണ് മാറ്റിയിരിക്കുന്നത്.
ഒന്‍പത് ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ക്ക് പുറമെ പ്രധാനപ്പെട്ട മറ്റു ബില്ലുകളും ഈ സമ്മേളനത്തില്‍ പാസാക്കാനുണ്ട്. കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഭേദഗതി ബില്‍, കേരള പബ്ലിക് സര്‍വിസ് കമ്മിഷന് (കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സംബന്ധിച്ച കൂടുതല്‍ ചുമലതകള്‍) ബില്‍, കേരള പഞ്ചായത്തീരാജ്(ഭേദഗതി) ബില്‍, കേരള മുനിസിപ്പാലിറ്റി(ഭേദഗതി) ബില്‍, കേരള മാരിടൈം ബോര്‍ഡ് ബില്‍, കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍(രജിസ്ട്രേഷനും നിയന്ത്രണവും) ബില്‍, കേരള ഹൈക്കോടതി(ഭേദഗതി) ബില്‍ എന്നിവയാണ് ഈ സമ്മേളനത്തില്‍ സഭ പരിഗണിക്കുന്ന മറ്റു പ്രധാന ബില്ലുകള്‍. മറ്റു ബില്ലുകളുടെ സമയക്രമവും ധനകാര്യ ബിസിനസിന്റെ സമയക്രമവും ഇന്നു ചേരുന്ന കാര്യോപദേശക സമിതി യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതേസമയം സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്ഷമുള്പ്പെടെയുള്ള വിഷയങ്ങള്‍ സഭയെ പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."