HOME
DETAILS
MAL
നഷ്ടം കണക്കാക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്ന് ഹൈക്കോടതിയോട് ഡല്‍ഹി പൊലിസ്
backup
December 31 2019 | 17:12 PM
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചവര്‍ വരുത്തിയ നഷ്ടം കണക്കാക്കാന്‍ കമ്മിഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലിസ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഉള്‍പ്പെടെ അടിച്ചു തകര്‍ക്കുകയും ഭീമമായ നഷ്ടം വരുത്തുകയും ചെയ്തിട്ടുണ്ട്. ഈ നഷ്ടം അവരില്‍ നിന്ന് ഈടാക്കാന്‍ കണക്കെടുക്കാന്‍ വേണ്ടി കമ്മീഷനെ നിയോഗിക്കണമെന്നാണ് ഡല്‍ഹി ഹൈക്കോടതി രജിസ്ട്രാര്‍ക്കു നല്കിയ കത്തില്‍ ഡല്‍ഹി പൊലിസ് പറയുന്നത്. നിലവില്‍ പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കുന്നുണ്ട്. ഡല്‍ഹി പൊലിസ് പത്തു ക്രിമിനല്‍ കേസുകളാണ് പ്രതിഷേധക്കാര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."