HOME
DETAILS

കണ്ണൂരിലെ സമാധാന ചര്‍ച്ച: പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയായി ക്വട്ടേഷന്‍ സംഘങ്ങള്‍

  
backup
August 07 2017 | 00:08 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a


കണ്ണൂര്‍: സംസ്ഥാനത്ത് സമാധാനം പാലിക്കാന്‍ സി.പി. എം - ബി.ജെ.പി ചര്‍ച്ചകള്‍ പുരോഗമിക്കവെ പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയായി ക്വട്ടേഷന്‍ സംഘങ്ങള്‍. ഇനി ചോരയൊഴുക്കില്ലെന്നു ഇരുപാര്‍ട്ടി നേതൃത്വങ്ങള്‍ തീരുമാനിച്ചാലും താഴെതട്ടില്‍ ഇതുനടപ്പിലാകില്ലെന്ന ആശങ്ക ശക്തമാണ്. പരസ്പരം പരോക്ഷമായി ആഴത്തില്‍ സ്‌നേഹബന്ധമുള്ളവരും സാമ്പത്തിക വ്യാപാരങ്ങളില്‍ രഹസ്യപങ്കാളിത്തമുള്ളവരുമാണ് കണ്ണൂരിലെ ചില ക്വട്ടേഷന്‍ സംഘങ്ങള്‍. ഇരുചേരികളിലും നിന്നും ഇവര്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുമ്പോള്‍ സാധാരണപ്രവര്‍ത്തകരാണ് കൊല്ലപ്പെടാറുള്ളത്. ഇവര്‍ തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലുകളോ ജീവഹാനിയോ സംഭവിക്കാറില്ല.
മാത്രമല്ല, ഈ സംഘങ്ങള്‍ കുഴല്‍പ്പണ, ബ്‌ളേഡ് മാഫിയകളുമായി ബന്ധപ്പെട്ട് സഹകരിക്കുന്നുമുണ്ട്. മാസങ്ങള്‍ക്കുമുന്‍പ് തലശ്ശേരിയിലെ ഒരു ബി.ജെ.പി നേതാവ് ബ്‌ളേഡ് ഗുണ്ടാപ്പിരിവ് കേസില്‍ പ്രതിയായപ്പോള്‍ ഇയാളെ കുറച്ചുകാലം പാര്‍ട്ടി മാറ്റി നിര്‍ത്തിയെങ്കിലും സമ്മര്‍ദ്ദം കടുത്തപ്പോള്‍ വീണ്ടും തിരിച്ചെടുക്കേണ്ടിവന്നു. ഇപ്പോള്‍ പാര്‍ട്ടി പരിപാടികളില്‍ ഈ നേതാവ് സജീവമാണ്. നേരത്തെ പാര്‍ട്ടി ഓഫിസ് നിര്‍മാണവുമായി ബന്ധപ്പെട്ടു അഴിമതി ആരോപണം നേരിട്ട ഈ പ്രാദേശികനേതാവ് നേതൃത്വം നല്‍കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ ജില്ലയിലെ ബ്‌ളേഡ് പലിശ രംഗം നിയന്ത്രിക്കുന്നവരില്‍ പ്രധാനികളാണ്. ഇയാളെകുറിച്ചു വ്യക്തമായ വിവരം ലഭിച്ചിട്ടും പൊലിസിന് അറസ്റ്റു ചെയ്യാന്‍ കഴിയാഞ്ഞത് ഭരണപക്ഷത്തെ ചിലരുടെ ഇടപെടലുകളാണത്രെ. ഏറെക്കാലം മുങ്ങിനടന്ന ഈ നേതാവ് ഹൈക്കോടതിയില്‍ നിന്നാണ് മുന്‍കൂര്‍ ജാമ്യമെടുത്തത്.
രണ്ടുമാസം മുന്‍പ് മട്ടന്നൂരില്‍ പണയസ്വര്‍ണമെടുക്കാന്‍ സഹായിക്കുന്നവരെ വിളിച്ചു വരുത്തി കൊള്ളയടിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകനും തലശ്ശേരിയില്‍ നിരോധിത കറന്‍സി പിടികൂടിയ സംഘത്തിലെ പ്രതികള്‍ക്കും ഭരണപാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ട്. കണ്ണൂരില്‍ മാത്രമല്ല, തൊട്ടടുത്ത ജില്ലകളായ കാസര്‍കോടും കോഴിക്കോടും ഓപ്പറേഷനുകള്‍ക്കു നേതൃത്വം നല്‍കുന്നത് തലശ്ശേരി താലൂക്കിലുള്ള ക്വട്ടേഷന്‍ സംഘങ്ങളാണ്. തലസ്ഥാനത്തും കൊച്ചിയിലും തെക്കന്‍ കേരളത്തിലും മൈസൂരുവിലും ബംഗളൂരുവിലും ഇവര്‍ മുതലാളിമാര്‍ക്കും പാര്‍ട്ടികള്‍ക്കുമായി ക്വട്ടേഷനേറ്റെടുക്കാറുണ്ട്.
അതുകൊണ്ടുതന്നെ ഇപ്പോള്‍ നടക്കുന്ന സമാധാനശ്രമങ്ങള്‍ എത്രമാത്രം ഫലപ്രദമാകുമെന്ന ആശങ്ക താഴെതട്ടിലുള്ള പ്രവര്‍ത്തകര്‍ക്കുണ്ട്. ഈമാസം 11ന് പയ്യന്നൂരിലും 19ന് തലശ്ശേരിയിലും സി.പി. എം-ബി.ജെ.പി ഉഭയകക്ഷി ചര്‍ച്ച നടക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago