HOME
DETAILS

കോവളം വിനോദസഞ്ചാര മേഖലയിലും പരിസരത്തും തെരുവുവിളക്കുകള്‍ മിഴിതുറക്കുന്നു

  
backup
December 16 2018 | 06:12 AM

%e0%b4%95%e0%b5%8b%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%a6%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf

കോവളം: ആഘോഷ രാവുകള്‍ക്ക് കാതോര്‍ക്കുന്ന കോവളം വിനോദസഞ്ചാരമേഖലയിലും പരിസരത്തും തെരുവ് വിളക്കുകള്‍ മിഴിതുറക്കുന്നു. നേരത്തെ രാത്രി കാലങ്ങളില്‍ ഇരുട്ട് മൂടിക്കിടന്ന തീരത്ത് രാത്രി മുഴുവന്‍ വെളിച്ചം നല്‍കുന്ന ആംബിയന്‍ ലൈറ്റുകളാണ് മിഴി തുറക്കുന്നത്.
സോളാര്‍ പാനലുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നവയും ഇവയിലുണ്ട്.മതിയായ വെളിച്ചം എത്തുന്നതോടെ വിനോദസഞ്ചാര കേന്ദ്രത്തിന്റെ സുരക്ഷക്കായി സ്ഥാപിച്ച സി.സി.ടി.വി നിരീക്ഷണവും കുറ്റമറ്റതാകും. ദൈവത്തിന്റെ സ്വന്തം നാടിന് നാണക്കേടുണ്ടാക്കിയ വിദേശവനിതയുടെ കൊലപാതകത്തെ തുടര്‍ന്നാണ് കോവളം ബീച്ചില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായാണ് ക്യാമറകളും തെരുവ് വിളക്കുകളും സ്ഥാപിക്കാനുള്ള പദ്ധതി തയാറായത്. ആദ്യം സി.സി ടിവി ക്യാമറകള്‍ നേരത്തെതന്നെ സ്ഥാപിച്ചു.ഇപ്പോഴാണ് തെരുവ് വിളക്കുകളുടെ പണി പൂര്‍ത്തിയായത്.
വെള്ളാര്‍ ജംഗ്ഷന്‍ മുതല്‍ സമുദ്രാബീച്ച് വരെയും സമുദ്രാബീച്ച് മുതല്‍ ഗ്രോവ് ബീച്ച് വരെയും വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ് റോഡ്, കോവളം കീഴേവീട് ദേവീക്ഷേത്രം മുതല്‍ മായക്കുന്ന് വരെയുള്ള റോഡ് ഫയര്‍‌സ്റ്റേഷനു മുന്നില്‍ നിന്ന് ലൈറ്റ് ഹൗസ് ബീച്ച് വരെയും കോവളം ബീച്ചിലെ ഇടനാഴികളിലുമായി 175 ഓളം തെരുവ് വിളക്കുകളാണ് സ്ഥാപിച്ചത്.
ഇതോടൊപ്പം സമുദാബീച്ച് പാര്‍ക്കില്‍ ഒരു മിനി ഹൈമാസ്റ്റ് ലൈറ്റും സീറോക്ക് ബീച്ചിലെ ലീലഹോട്ടലിന്റെ പാര്‍ക്കിംഗ് ഏര്യക്ക് സമീപം 2 ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചു.ഇതില്‍ മറ്റ് സ്ഥലങ്ങളില്‍ പലയിടത്തും വിളക്ക് തെളിഞ്ഞിട്ടും സമുദ്രാ ബീച്ച് റോഡില്‍ സ്ഥാപിച്ച 20 ലൈറ്റുകള്‍ ടൂറിസം വകുപ്പും വൈദ്യുതബോര്‍ഡും തമ്മില്‍ വൈദ്യുത ബില്ല് ആര് അടക്കുമെന്നതും സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് തെളിയാതെ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതിന് പരിഹാരമായതോടെയാണ് ഇവിടെ വിളക്കുകള്‍ പ്രകാശം വിതറാന്‍ തുടങ്ങിയിരിക്കുന്നത്.
കോവളം തീരത്ത് ഇത് ആദ്യമായാണ് ആംബിയന്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. എഫ്.ആര്‍.പി കോട്ടിങ് ചെയ്ത പൈപ്പുകളായതിനാല്‍ കടല്‍ക്കാറ്റേറ്റ് ഇത് തുരുമ്പെടുക്കില്ലെന്നതാണ് വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ ടൈമറിന്റെ സഹായത്തോടെയാണ് ലൈറ്റുകള്‍ പ്രകാശിക്കുക.പൊതു മേഖലാസ്ഥാപനമായ കെല്‍ട്രോണ്‍ മൂന്ന് മാസം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. 5 വര്‍ഷത്തേക്കുള്ള പരിപാലനവും ഇവര്‍ക്കായതിനാല്‍ ഇതിനുള്ള ടെക്‌നീഷ്യന്‍മാരെയും കെല്‍ട്രോണ്‍ ഇവിടെ നിയോഗിച്ചിട്ടുണ്ട്.
ആദ്യ മൂന്ന് മാസം വൈദ്യുതബില്‍ ടൂറിസം വകുപ്പ് അടക്കുമെന്നും ശേഷം നഗരസഭയാകും വൈദ്യുത ബില്‍ അടക്കുക എന്നാണ് ടൂറിസം അധികൃതര്‍ പറയുന്നത്.എന്നാല്‍ നഗരസഭാധികൃതര്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്കിയിട്ടില്ലെന്നാണ് വിവരം. അധികൃതരുടെ അനാസ്ഥകാരണം അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പു മുട്ടുന്ന കോവളത്ത് എത്തുന്ന സഞ്ചാരികള്‍ക്ക് പൊട്ടിപ്പൊളിഞ്ഞ നടപ്പാതയിലൂടെ രാത്രി കാലത്ത് തെന്നി വീഴാതെയെങ്കിലും നടക്കാന്‍ തെരുവ് വിളക്കുകള്‍ സഹായിക്കുമല്ലോ എന്ന ആശ്വാസത്തിലാണ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago