ക്രീസിന് പുറത്തിറങ്ങിയാല്‍ ഇനിയും മങ്കാദിങ്
മുംബൈ: ക്രീസിന് പുറത്തിറങ്ങിയത് ആരായാലും ഇനിയും മങ്കാദിങ്ങിലൂടെ ഔട്ടാക്കുമെന്ന് സ്പിന്നര്‍ അശ്വിന്‍. ട്വിറ്ററിലൂടെ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടായായിട്ടാണ് അശ്വിന്‍ ഇങ്ങനെ പ്രതികരിച്ചത്. കഴിഞ്ഞ സീസണിലെ ഐ.പി.എല്ലില്‍ എതിര്‍ ടീം ബാറ്റ്‌സ്മാനെ മങ്കാദ് ചെയ്ത് ഔട്ടാക്കിയതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട
താരമാണ് ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളിക്കുന്നതിനിടെയാണ് രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറെ അശ്വിന്‍ മങ്കാദ് ചെയ്ത് പുറത്താക്കിയത്. ബൗള്‍ ചെയ്യുന്നതിനു മുമ്പ് ക്രീസിനു പുറത്തക്ക് ഇറങ്ങിനിന്ന നോണ്‍ സ്‌ട്രൈക്കര്‍ ബട്‌ലറെ അശ്വിന്‍ സ്റ്റംപ് ചെയ്യുകയായിരുന്നു.
ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്ത നടപടിയാണ് അശ്വിന്റെ ഭാഗത്തു നിന്നുണ്ട@ായതെന്നു പലരും തുറന്നടിക്കുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന ഐ.പി.എല്ലില്‍ ഏതൊക്കെ ബാറ്റ്‌സ്മാന്‍മാരെ ആയിരിക്കും നിങ്ങള്‍ മങ്കാദ് ചെയ്യുകയെന്നായിരുന്നു ആരാധകന്റെ ചോദ്യം. ട്വിറ്ററില്‍ തന്നോടു ചോദ്യങ്ങള്‍ ചോദിക്കാന്‍ അശ്വിന്‍ ആരാധകര്‍ക്കു അവസരം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഒരു ആരാധകന്‍ അദ്ദേഹത്തെ കുടുക്കുകയെന്ന ലക്ഷ്യത്തോടെ മങ്കാദിങിനെക്കുറിച്ചു ചോദിച്ചത്.
ക്രീസിനു പുറത്തേക്കിറങ്ങി കളിക്കുന്ന ആരെയും മങ്കാദ് ചെയ്ത് താന്‍ ഔട്ടാക്കുമെന്നായിരുന്നു അശ്വിന്റെ മറുപടി. കഴിഞ്ഞ ഐ.പി.എല്ലിലെ മങ്കാദിങ് റണ്ണൗട്ടിന്റെ പേരില്‍ വിദേശ താരങ്ങള്‍ മാത്രമല്ല ഇന്ത്യയുടെ ചില മുന്‍ കളിക്കാരും അശ്വിനെ വിമര്‍ശിച്ചിരുന്നു. സ്വന്തം നടപടി ന്യായീകരിക്കുക തന്നെയാണ് അദ്ദേഹം ചെയ്തത്.
ക്രീസിന് പുറത്തേക്കിറങ്ങി നില്‍ക്കുന്ന ഏതു ബാറ്റ്‌സ്മാനെയും റണ്ണൗട്ടാന്‍ ഐ.സി.സി നിയമം അനുവദിക്കുന്നുണ്ടെ@ന്നും ബട്‌ലറെ മങ്കാദ് ചെയ്തതില്‍ തനിക്കു കുറ്റബോധമില്ലെന്നും അശ്വിന്‍ വ്യക്തമാക്കിയിരുന്നു.
ഇതേ നിലപാട് തന്നെയാണ് അശ്വിന്‍ ഇന്നലെയും പറഞ്ഞത്. അതിനാല്‍ പുതിയ സീസണിലും ഒരു മങ്കാദിങ് വിവാദത്തിന് വഴിയൊരുങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."